ബെംഗളൂരു : നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ സബർബൻ റെയിലിനായി കേന്ദ്ര ബജറ്റിൽ 450 കോടി രൂപ അനുവദിച്ചത് പദ്ധതി വേഗത്തിലാകുന്നതിന് ഇടയാക്കും. പദ്ധതിക്കായി ആകെ 1350 കോടി രൂപയുടെ അംഗീകാരം ബജറ്റിൽ നൽകിയെങ്കിലും ഇതിൽ 900 കോടി രൂപ ഇന്റേണൽ ആൻഡ് എക്സ്ട്രാ ബജറ്ററി റിസോഴ്സസ് (ഐ.ഇ.ബി.ആർ.) വഴിയാണ് കണ്ടെത്തേണ്ടത്. കേന്ദ്ര ബജറ്റിൽ 450 കോടി രൂപ അനുവദിച്ചതോടെ സ്ഥലമേറ്റടുപ്പ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആണ് പദ്ധതി നടപ്പാക്കുന്ന കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കർണാടക…
Read MoreTag: SUBURBAN
ഇഴയുന്ന വികസനം; പിടിമുറുക്കി ട്രെയിൻ യാത്രക്കാർ
ബെംഗളൂരു: ഈ മാസം 11ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ ബന്ധപ്പെട്ട എംപിമാരുടെ യോഗം വിളിച്ച് യാത്രക്കാരുടെ കൂട്ടായ്മ. ബെംഗളൂരുവിലെ നിർദിഷ്ട സബേർബൻ റെയിൽ പദ്ധതി വേഗത്തിലാക്കാൻ എംപിമാരോട് സമ്മർദം ചെലുത്താൻ വേണ്ടിയാണ് ഈ യോഗം. സബേർബൻ റെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ച് ഒരുവർഷമായിട്ടും പ്രാഥമിക ജോലികൾക്കുപോലും ഇതുവരെ ടെൻഡർ ക്ഷണിച്ചിട്ടില്ല. 2026 ൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് തുടങ്ങാൻ വൈകുന്നത്. മുൻവർഷങ്ങളിൽ വിളിച്ച യോഗങ്ങളിൽ ചില എംപിമാർ പങ്കെടുക്കാതിരുന്നതിനാൽ പദ്ധതികൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. യോഗത്തിൽ പാതകളുടെ…
Read More