ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ഘോഷയാത്രയ്ക്കിടെ മുസ്ലീം വീടുകൾക്കും പള്ളിക്കും നേരെ കല്ലേറ്. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സങ്കൊല്ലി രായണ്ണയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തുകയായിരുന്നു. ഘോഷയാത്ര സമാധാനപരമായിരുന്നുവെങ്കിലും മുസ്ലീം പ്രദേശത്ത് പ്രവേശിച്ചതോടെ ഏതാനും അക്രമികൾ വീടുകൾക്കും പള്ളിക്കും നേരെ കല്ലെറിയുകയായിരുന്നു. ഘോഷയാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാൽ വലിയ സംഘർഷം ഒഴിവാക്കാൻ കഴിഞ്ഞെന്നും കുറ്റവാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹവേരി പോലീസ് സൂപ്രണ്ട് ശിവകുമാർ പറഞ്ഞു. ഒരു ഓട്ടോ ഡ്രൈവറെ സംഘം ആക്രമിക്കുകയും…
Read More