ബെംഗളൂരു: തങ്ങളുടെ സേവനങ്ങൾ ഫേസ്ബുക്കിൽ പരസ്യം ചെയ്യുകയും, പിന്നീട് ജോലിക്ക് കയറി വീടുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്ത മൂന്ന് ‘ജോലിക്കാരികളെ’ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ പ്രിയങ്ക രാജേഷ് മോഗ്രെ (29), മഹാദേവി (26), വനിതാ (37) എന്നിവരെയാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 250 ഗ്രാം സ്വർണവും 100 ഗ്രാം വെള്ളിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ‘റഫർ ഹൗസ് മെയ്ഡ്സ്’ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പേജാണ് മൂവരും ചേർന്ന് ഉണ്ടാക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വീട്ടുജോലിക്കാരികളോട് ചോദ്യങ്ങൾ ലഭിച്ചപ്പോൾ,…
Read More