21 സർക്കാർ സ്ഥാപനങ്ങൾ നഷ്ടത്തിൽ; മന്ത്രി എം ടി ബി നാഗരാജ്

ബെംഗളൂരു : 60 പൊതുമേഖലാ സ്ഥാപനങ്ങളിൽ 21 എണ്ണവും നഷ്ടത്തിലാണെന്ന് പൊതുമേഖലാ മന്ത്രി എം ടി ബി നാഗരാജ് നിയമസഭാ കൗൺസിലിൽ പറഞ്ഞു. ഗതാഗതം, ജലസേചനം, വൈദ്യുതി വിതരണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകൾ നഷ്ടത്തിലായ സ്ഥാപങ്ങളിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും രണ്ട് വൈദ്യുതി വിതരണ കമ്പനികളും നഷ്ടത്തിലാണ്. കൂടാതെ, നഷ്ടത്തിലായ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎൻഎൻഎൽ, കെഎച്ച്ഡിസിഎൽ, കെആർഡിസിഎൽ, കെഎസ്ടിഡിസി, കെഎഫ്ഡിസിഎൽ, ശ്രീ കണ്ഠീരവ സ്റ്റുഡിയോ ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ…

Read More
Click Here to Follow Us