ബെംഗളൂരു: സ്വകാര്യ സ്‌കൂളിന്റെ കോണിപ്പടികളിലും ചുവരുകളിലും തെരുവുകളിലും ചുവന്ന പെയിന്റുകൊണ്ട് ‘സോറി’ എന്ന് എഴുതി അജ്ഞാതൻ. വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ സുങ്കടക്കാട്ടെ ഒരു സ്വകാര്യ സ്‌കൂളിന്റെ പരിസരത്തും ചുറ്റുമുള്ള തെരുവുകളിലും അക്രമികൾ ‘സോറി’ എന്ന് വരച്ചത്. ഇന്നലെ രാവിലെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. കോണിപ്പടികളിലും ചുവരുകളിലും റോഡുകളിലും ചുവന്ന അക്ഷരങ്ങളിൽ വരച്ചിരിക്കുന്ന വാക്ക് കണ്ട് നാട്ടുകാരും സ്കൂൾ അധികൃതരും ഞെട്ടി. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ അസ്വസ്ഥരായ ചില വിദ്യാർത്ഥികളുടെ വിരുത്വാം ഇതെന്ന് സ്‌കൂൾ അധികൃതർ സംശയിക്കുന്നതായും, എന്നാൽ, അവർക്ക് പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. രണ്ട്…
Read More