ചെന്നൈ: സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ തമിഴ്നാട് സർക്കാർ ഒരിക്കലും അനുവദിക്കില്ലെന്ന് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ് മന്ത്രി പി കെ ശേഖര്‍ ബാബു. ക്രമസമാധാനപാലനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് തമിഴ്നാട് എന്നും എന്നാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ അഭ്യൂഹങ്ങൾ പരത്തുകയും സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുകയുംചെയ്യുന്നുണ്ടെന്ന് ശേഖര്‍ ബാബു സൂചിപ്പിച്ചു. ഇത്തരം ഘടകങ്ങൾ സംസ്ഥാനത്ത് സർക്കാർ ഒരിക്കലും അനുവദിക്കില്ല എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂട്യൂബർ മരിദാസിനെ ഉദാഹരണമായി ചൂണ്ടികാണിച്ചു കൊണ്ടാണ് മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.…
Read More