ബെംഗളൂരു: നഗരത്തിലെ എച്ച് എസ് ആർ ലേഔട്ടിലെ സെക്ടർ 1 വീട്ടിൽ തനിച്ചായിരുന്ന 83കാരി മരിച്ച സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നാല് പേർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നവരാണ്. കൂടാതെ കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ നേപ്പാളിലെ അവരുടെ ഗ്രാമത്തിൽ നിന്ന് നാലുപേരും ചേർന്ന് മറ്റ് രണ്ട് പേരെ കൂടി വിളിച്ചുവരുത്തുകയായിരുന്നു. അവർ ബെംഗളൂരുവിൽ എത്തിയതോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയതെന്ന് അഡീഷണൽ കമ്മീഷണർ (ഈസ്റ്റ്) ഡോ എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. പ്രതികളിലൊരാളായ…
Read MoreTag: SENIOR CITIZEN
മുതിർന്ന പൗരന്മാരെ അവഗണിച്ചാൽ പണി ഉടനെ കിട്ടും
ബെംഗളൂരു: സർക്കാർ ഓഫീസുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാരെ അവഗണിച്ചാൽ ഇനി അച്ചടക്ക നടപടി ഉടൻ. ഇവരുടെ പരാതികളും അപേക്ഷകളും വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ ഉടനടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഭരണപരിഷ്കാരി വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ പുറത്തിറക്കിയ സർക്കുലറിലും മുതിർന്ന പൗരന്മാരോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്ന നിരവധി ആളുകളിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി.
Read More