കൽബുറ​ഗി വധം; കർണ്ണാടക പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബെം​ഗളുരു; പ്രശസ്ത എഴുത്തുകാരൻ കൽബുറ​ഗി കൊലചെയ്യപ്പെട്ട സംഭവത്തിൽ കർണ്ണാടക പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. 2 ആഴ്ച്ചക്കകം സ്ഥിതി റിപ്പോർട്ട് നൽകണം , അന്വേഷണത്തിന്റെ മേൽനോട്ടം ബോംബെ ഹൈക്കോടതിയെ ഏൽപ്പിക്കുമെന്ന കാര്യം ആലോചനയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കൽബുറ​ഗിയുടെ വിധവ ഉമാദേവിയുടെ ഹർജിയാണ് പരി​ഗണിച്ചത്. 2015 ഒാ​ഗസ്റ്റ് 30 നാണ് അഞ്ജാതരുടെ വെടിയേറ്റ് കൽബുറ​ഗി കൊല്ലപ്പെട്ടത്.

Read More

വിശ്വാസങ്ങളെ സംരക്ഷിക്കണം; നാമജപ ഘോഷയാത്ര നടത്തി

ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമന്വയയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. കാടു​ഗോഡി അയ്യപ്പ ക്ഷേത്രത്തിൽ നിന്നാരംഭിച്ച യാത്ര ബജ്റം​ഗദൾ രാഷ്ട്രീയ സഹ സംയോജകർ സൂര്യനാതായണൻ മുഖ്യ പ്രഭാഷണം നടത്തി.

Read More

ശബരിമല വിധി: ഫ്രീഡം പാർക്കിൽ നാമജപ റാലി

ബെം​ഗളുരു: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരായി നാമജപറാലി നടത്തി പ്രതിഷേധിക്കും. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വിധിയാണ് വൻ പ്രതിഷേധങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ 14 നു വൈകുന്നേരം മൂന്നിന് ഫ്രീഡം പാർക്കിൽ നാമജപറാലി നടത്തും.

Read More

സുപ്രീം കോടതിക്ക് 10 വയസുകാരന്‍റെ കത്ത്.

ന്യൂഡല്‍ഹി: കുറച്ചുദിവസമായി സുപ്രീം കോടതി കേസുകളുടെയും വിധികളുടെയും തിരക്കിലാണ്. എന്നാല്‍ ഈ വെള്ളിയാഴ്ച നടന്നതില്‍ തികച്ചും വ്യത്യസ്തമായ ഒരു കേസുണ്ടായിരുന്നു. പിരിഞ്ഞുതാമസിക്കുന്ന അച്ഛനമ്മമാര്‍ തമ്മില്‍ ഏഴ് വര്‍ഷമായി നിലനില്‍ക്കുന്ന കേസുകളും തര്‍ക്കവും പരിഹരിച്ചതിന് പത്ത് വയസുകാരനായ വിഭു സുപ്രിംകോടതിക്ക് നന്ദി പറഞ്ഞ് കത്ത് നല്‍കിയതാണ് ആ വ്യത്യസ്തത. വിഭു തന്‍റെ സ്വന്തം കൈയ്പ്പടയില്‍ എഴുതിയ കത്ത് ജഡ്ജിന് കൈമാറി. കേസിന്‍റെ വിധി പറഞ്ഞ ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ ബെഞ്ച് ഈ കത്ത് വിധിയുടെ ഭാഗമാക്കുകയും ചെയ്തു. വിധിന്യായത്തില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ കത്തെന്നപേരും സ്വന്തമാക്കിയിരിക്കുകയാണ് വിഭുവിന്‍റെ…

Read More
Click Here to Follow Us