ബെംഗളൂരു : നഗരത്തിലെ ഒരു മദ്യശാലയിൽനിന്ന് വിദേശ വനിതയെ പോലീസ് രക്ഷപ്പെടുത്തി. വിദേശവനിതയെ അനാശാസ്യപ്രവർത്തനത്തിനുപയോഗിച്ചുവെന്ന കുറ്റം ചുമത്തി മദ്യശാലയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. നഗരഹൃദയത്തിലെ മദ്യശാലകളിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് വനിതയെ രക്ഷപ്പെടുത്തിയത്. ഇതുൾപ്പെടെ 20 മദ്യശാലകൾക്കെതിരേ കേസെടുത്തതായി ബെംഗളൂരു സെൻട്രൽ പോലീസ് കമ്മിഷണർ അറിയിച്ചു.
Read MoreTag: safe
അമർനാഥ് യാത്ര: കന്നഡക്കാർ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: അമർനാഥ് യാത്രയിൽ പങ്കെടുത്ത കന്നഡക്കാർ സുരക്ഷിതരാണെന്നും കന്നഡക്കാരുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങൾ ജമ്മു & കശ്മീർ, കേന്ദ്ര ഗവൺമെന്റുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി വന്ദിത ശർമ്മ കേന്ദ്ര സർക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു. ഇതുവരെ ലഭിച്ച 370 കർണാടക തീർഥാടകരുടെ വിവരങ്ങൾ എൻഡിആർഎഫ് കൺട്രോൾ റൂമുമായും കശ്മീരിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായും മുൻഗണനാക്രമത്തിൽ എന്തെങ്കിലും സഹായം നൽകുന്നതിന്” പങ്കുവെച്ചിട്ടുണ്ടെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണർ മനോജ്…
Read More