ഓടുന്ന ബൈക്കിലിരുന്ന് കുളി, ലൈസൻസ് റദ്ദാക്കി 

കൊച്ചി: ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്നിലിരുന്ന സുഹൃത്ത് കുളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് ഉടൻ നടപടി സ്വീകരിച്ചു. നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന തലക്കെട്ടോടെ ട്രോൾ വീഡിയോ പങ്കുവെച്ചാണ് ലൈസൻസ് റദ്ദാക്കിയ കാര്യം എംവിഡി അറിയിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ ഇരിക്കുന്നത്. രണ്ടു പേർക്കുമിടയിൽ ബക്കറ്റ് വെച്ചാണ് പിന്നിലിരിക്കുന്നയാൾ മുൻപിലിരിക്കുന്നയാളെ സോപ്പ് തേച്ച് കുളിപ്പിക്കുന്നത്.

Read More
Click Here to Follow Us