ബെംഗളൂരു: ഭക്ഷ്യ എണ്ണ, എൽപിജി, വൈദ്യുതി എന്നിവയുടെ കുതിച്ചുയരുന്ന വിലയുമായി പൊരുത്തപ്പെടാൻ ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിൽ 10 ശതമാനം വർധനവ് ഉണ്ടാകുമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) പ്രഖ്യാപിച്ചു. പാചക എണ്ണയുടെ വില കുതിച്ചുയരുന്നതിനാൽ റസ്‌റ്റോറന്റുകളിൽ വറുത്ത ഇനങ്ങളുടെ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകീട്ട് നടന്ന യോഗത്തിന് ശേഷമുള്ള ഈ തീരുമാനം. ചില സ്ഥാപനങ്ങൾ മുൻപെ വിലവർധന നടപ്പാക്കിയെങ്കിലും ചിലത് നടപ്പാക്കിയിട്ടില്ലായിരുന്നു. എന്നാൽ എല്ലാ അവശ്യസാധനങ്ങളുടെയും വില വർധിക്കുന്നതിനാൽ വിലക്കയറ്റം അനിവാര്യമാണെന്നാണ് റസ്റ്റോറന്റ് ഉടമകൾ ഇപ്പോൾ…
Read More