ബെംഗളുരു: പോലീസുകാരന് ആംബുലൻസ് ലഭിക്കാൻ വൈകിയതായി ആരോപണം, കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന് ആശുപത്രിയിലെത്താൻ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നതായി ആരോപണം. ബെംഗളൂരുവിലെ ലെജിസ്ലേറ്റീവ് ഹൗസിൽ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെങ്കിലും 6 മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തിയതെന്ന് റിസ്‌വാൻ അർഷാദ് എം.എൽ.എ. കുറ്റപ്പെടുത്തി. വിധാന സൗധയിലെയും വികാസ് സൗധയിലെയും ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് എം. എൽ.എമാരുടെ വസതിയിൽ ജോലിക്കുണ്ടായിരുന്ന പോലീസുകാരനും രോഗം സ്ഥിരീകരിക്കുന്നത്. നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായിട്ടും ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ…
Read More