സ്പായുടെ മറവിൽ പെൺവാണിഭം; ആഡംബര കെട്ടിടത്തിൽ അനധികൃത ബോഡി-ടു ബോഡി മസാജ്; കൂടുതൽ വിവരങ്ങൾ പുറത്ത്

ബംഗളൂരു: മഹാദേവ്പൂർ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്പായിൽ സിസിബി പോലീസ് നടത്തിയ റെയ്ഡിലാണ് ബ്യൂട്ടിപാർലറിന്റെ പേരിൽ പെൺവാണിഭ റാക്കറ്റ് നടക്കുന്നത് കണ്ടെത്തിയത്.

തുടർന്ന് സിസിബി പോലീസ് ബ്യൂട്ടിപാർലറിൽ 4 മണിക്കൂറോളം തിരച്ചിൽ നടത്തി 44 യുവതികളെ രക്ഷപ്പെടുത്തി. കൂടാതെ 34 ഇടപാടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്യൂട്ടിപാർലർ നടത്തിവന്നിരുന്ന അനിൽ എന്ന പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓൾഡ് മദ്രാസ് റോഡിലെ നിർവാണ ഇന്റർനാഷണൽ സ്പായിൽ വേശ്യാവൃത്തി നടക്കുന്നതായി കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് സിസിബിയുടെ വനിതാ പ്രൊട്ടക്ഷൻ സ്ക്വാഡ് ജീവനക്കാർ സ്പായിൽ റെയ്ഡ് നടത്തിയത്. വിശദമായ പരിശോധനയിൽ പെൺവാണിഭം നടത്തുന്നതും കണ്ടെത്തി.

  യുവതിയെ കാറിൽ കത്തിച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബഹുനില കെട്ടിടത്തിന്റെ 1-ഉം 6-ഉം നിലകളിൽ ഒരു സ്പാ ഉണ്ടായിരുന്നു, കൂടാതെ അനധികൃത ബോഡി-ടു ബോഡി മസാജ് ഉൾപ്പെടെയുള്ള നിരവധി അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ എവിടെ നടന്നുവന്നിരുന്നു. അന്യസംസ്ഥാനത്തുനിന്നെത്തിയ അനിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റുരാജ്യങ്ങളിൽനിന്നും യുവതികളെ വിളിച്ചുവരുത്തി വേശ്യാവൃത്തി നടത്തിയതായാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിൽ 34 ഓളം മുറികളിൽ സ്പായുടെ പേരിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തി.

ഒരു ആഡംബര കെട്ടിടത്തിൽ, ഫർണിഷ് ചെയ്ത മുറികളിൽ അധാർമ്മിക പ്രവർത്തനങ്ങൾ നടന്നു. പുറത്ത് സ്പാ എന്നെഴുതിയ ബോർഡ് തൂങ്ങിക്കിടക്കുകയും ഉള്ളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുകയുമാണ് ചെയ്തത്. അനിലിനെ സിസിബി പോലീസ് അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സ്പായിലുണ്ടായിരുന്ന 44 യുവതികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തി. മഹാദേവപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us