ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 1.29 കോടി രൂപയുടെ സ്വർണം പിടികൂടി

ബെംഗളൂരു: സൗദി അറേബ്യയിൽ നിന്ന് വ്യാഴാഴ്ച 1.29 കോടി രൂപയുടെ സ്വർണം കടത്താനുള്ള ശ്രമം കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ (കെഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു, സംഭവത്തിൽ 11 സ്ത്രീകളടക്കം 12 പേർ അറസ്റ്റിൽ.

മദീനയിൽ നിന്ന് മസ്‌കറ്റ് വഴി എത്തിയ എല്ലാ യാത്രക്കാരെയും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതായി എക്‌സിലൂടെ ഇറക്കിയ (മുമ്പ് ട്വിറ്റർ) ബെംഗളൂരു കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

എക്‌സിൽ പങ്കുവെച്ച ഫോട്ടോയിൽ അറസ്റ്റിലായ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്ത മലകളും വളകളും ഉൾപ്പെടെ രണ്ട് കിലോ സ്വർണാഭരണങ്ങൾ ആൺ ഉണ്ടായിരുന്നത്.

പ്രതികളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടന്നുവരികയാണെന്നും എക്സിലെ കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts