ബെംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. പൂക്കള മത്സരം, തിരുവാതിര കളി മത്സരം എന്നിവയോടെയാണ് പരിപാടി ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം ചേർന്ന പൊതുയോഗം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻറ് ദിലീപ് ഉദ്ഘാടനം ചെയ്തു. മുൻ കോർപ്പറേറ്റർ രാമചന്ദ്രപ്പ, പ്ലാൻ്റെക് ഇൻറർനാഷനൽ എം. ഡി. ശശി വേലപ്പൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ചടങ്ങിൽ കാഷ് അവാർഡ് വിതരണം ചെയ്തു. കൂടാതെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ…
Read More