കുട്ടികൾക്കുള്ള പൾസ് പോളിയോ വിതരണം ഇന്ന്

ബെംഗളൂരു: അഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്. ബിബിഎംപി പരിധിയിൽ 3403 വാക്‌സിനേഷൻ ബൂത്തുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 145 അർബർ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 228 നമ്മ ക്ലിനിക്കുകൾ, 380 മൊബൈൽ ക്ലിനിക്കുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും സൗജന്യ തുള്ളി മരുന്ന് വിതരണം നടക്കും. 15354 ജീവനക്കാരെയാണ് ഇതിനായി ആരോഗ്യ വകുപ്പ് നിയോഗിച്ചിരിക്കുന്നത്.

Read More

98% കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകി; ബിബിഎംപി

ബെംഗളൂരു: യോഗ്യരായ 98% കുട്ടികൾക്കും പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വാക്സിനേഷൻ നൽകി എന്ന് ബിബിഎംപി. ഡ്രൈവിന്റെ ആദ്യ ദിവസമായ ഞായറാഴ്ച 10,11,291 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി, തിങ്കളാഴ്ച 51,801 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് ലഭിച്ചതായി ബിബിഎംപി ഡാറ്റയിൽ കാണിക്കുന്നു. “ആദ്യ ദിവസത്തെ കണക്കുകൾ പ്രകാരം ഞങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തേക്കാൾ മികച്ച പ്രതികരണം ആണ് ലഭിച്ചത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ആദ്യ ദിവസം ഞങ്ങൾ ഒരിക്കലും 90% കവറേജ് നേടിയിട്ടില്ല.” ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ഡോ എ എസ് ബാലസുന്ദർ…

Read More

പൾസ് പോളിയോ; ബെംഗളൂരുവിൽ 95 % കുട്ടികൾക്ക് നൽകി, ലക്ഷ്യം10 ലക്ഷം കുട്ടികൾ

ബെംഗളൂരു: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ബിബിഎംപി ഞായറാഴ്ച ആരംഭിച്ചു, ബെംഗളൂരുവിൽ 95% കുട്ടികൾക്ക് നൽകി. 10 ലക്ഷം കുട്ടികളെയാണ് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ആഴ്ച ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നു. ബുധനാഴ്ച വരെ നടക്കുന്ന പരിപാടി നഗരത്തിലുടനീളം ബിബിഎംപി നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 141 പ്ലാനിംഗ് യൂണിറ്റുകളും 198 വാർഡുകളിലായി 3,404 വാക്സിനേഷൻ ബൂത്തുകളും (മൊബൈൽ, ട്രാൻസിറ്റ് ടീമുകൾ ഉൾപ്പെടെ) സ്ഥാപിച്ചു. “ആദ്യ ദിവസത്തെ പ്രതികരണം വളരെ മികച്ചതായിരുന്നു. ഇനിയും കുട്ടികളെ കൊണ്ടുവരാത്തവർ ബുധനാഴ്ചക്ക് മുമ്പ് അത്…

Read More
Click Here to Follow Us