ബെംഗളുരു; നഗരത്തിൽ ചെരു നാരങ്ങാവില മൊത്ത വിപണന കേന്ദ്രങ്ങളിൽ 90-100 എന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. ഏതാനും ആഴ്ച്ചകൾക്ക് മുൻപുവരെ 70 രൂപയിൽ താഴെ മാത്രമായിരുന്നു വില . ആന്ധ്രയിൽ നിന്നും വിജയപുരയിൽ നിന്നുമാണ് ചെറുനാരങ്ങ ഏറെയും ബാംഗ്ലൂരിലേക്ക് എത്തുന്നത്. വിളവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിലായാലും , ബാംഗ്ലൂരിലായാലും നാരങ്ങാ വെള്ളത്തെ കൂടെകൂട്ടുന്നവർ ഏറെയും മലയാളികൾ തന്നെയാണ്, എന്നതിനാൽ വില കയറ്റം പ്രതികൂലമായി ബാധിക്കുക മലയാളികളെ തന്നെയാകാനാണ് സാധ്യത.
Read MoreTag: PRIZE
ഗതിയില്ലാതെ കർഷകർ; തക്കാളി വില 10 രൂപ
ബെംഗളുരു: തക്കാളി വില കിലോയ്ക്ക് വെറും പത്ത് രൂപയായി താഴ്ന്നു. കൂടാതെ ഇത് മൊത്ത വിത്പന കേന്ദ്രങ്ങളിൽ 5 രൂപയാണ്. ഇതോടെ തക്കാളി കർഷകർ ദുരിതത്തിലായി. സാധാരണ ദീപാവലിയോടനുബന്ധിച്ച് വില ഉയരുകയാണ് പതിവെങ്കിലും ഇത്തവണ വില കുത്തനെ താഴോട്ടാണ് . കാലാവസ്ഥയിലെ മാറ്റമാണു വില കുറയാൻ കാരണമായി പറയുന്നത്.
Read More