ബെംഗളൂരു: ബൈക്ക് ടാക്സിയായി സ്വകാര്യ വാഹനം ഉപയോഗിക്കരുതെന്ന് ഗതാഗത വകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് നിരവധി ബൈക്ക് ടാക്സികൾ പ്രവർത്തിക്കുന്നുണ്ട്, മൊബൈൽ ആപ്പ് വഴിയാണ് ഇതിന്റെ പ്രവർത്തനം, എന്നാൽ ചിലർ തങ്ങളുടെ സ്വകാര്യ വാഹനം ഈ ആപ്പിൽ രജിസ്റ്റർ ചെയ്ത് ബൈക്ക് ടാക്സിയായി ഓടുന്നത് കണ്ടെത്തിയതിനാലാണ് ഗതാഗത വകുപ്പ് ഇത് പാടില്ലെന്ന് നിർദേശം നൽകിയത്. നിർദേശം ലംഘിച്ച് വീണ്ടും ബൈക്ക് ടാക്സിയായി ഓടുന്ന സ്വകാര്യ ബൈക്കുകളെ പിടിച്ചെടുക്കാനുള്ള നടപടിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Read More