ബെംഗളുരു: വിപ്രോ ചെയർമാൻ അസം പ്രേംജിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ദുലിജിയോൻ ദൊനോർ ലഭിച്ചു. (‘നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ’). വിവര സാങ്കേതിക- വ്യവസായ രംഗത്തിന് നൽകിയ സംഭാവനകളും ഫ്രോൻസുമായുള്ള വ്യവസായ ബന്ധവും മുൻനിർത്തിയാണ് പുരസ്കാരം. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സീഗ്ലറിൽനിന്ന് അദ്ദേഹം പുരസ്കാരം സ്വീകരിച്ചു. ഇന്ത്യയിൽ ഐ.ടി. വ്യവസായ മേഖല വളരുന്നതിന് നിർണായക സംഭാവനകൾ നൽകിയവ്യക്തി എന്നതിനൊപ്പം ഫ്രാൻസിന്റെ സാമ്പത്തിക മേഖലയിലെ ഇടപെടലും പരിഗണിച്ചാണ് ബഹുമതി നൽകുന്നതെന്ന് ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സീഗ്ലർ വ്യക്തമാക്കി.
Read More