ബെംഗളൂരു : ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ഒരു ലക്ഷം രൂപ ബണ്ട്വാൾ താലൂക്കിലെ പൊളാളി ശ്രീ ക്ഷേത്ര രാജരാജേശ്വരി ക്ഷേത്രത്തിൽ അന്നദാനത്തിനായി സംഭാവന നൽകി വയോധിക. ഉഡുപ്പി ജില്ലയിലെ ഗംഗോളിയിലെ കാഞ്ചിഗുഡ് ഗ്രാമത്തിൽ നിന്നുള്ള 80 വയസ്സുള്ള അശ്വതമ്മ കഴിഞ്ഞ 18 വർഷമായി ഉത്സവ വേളകളിൽ വിവിധ ക്ഷേത്രങ്ങൾക്ക് സമീപം ഭിക്ഷാടനം നടത്താറുണ്ട്. കഴിഞ്ഞ 18 വർഷത്തിനിടെ അശ്വത്ഥാമ്മ വിവിധ ക്ഷേത്രങ്ങളിലേക്ക് സംഭാവന നൽകിയത് ആറ് ലക്ഷം രൂപയാണ്.ശബരിമലയിലെ വിവിധ സ്ഥലങ്ങളിലായി ഒരു ലക്ഷത്തിലധികം ഭക്തർക്ക് അന്നദാനം നടത്തിയിട്ടുണ്ട്. സാലിഗ്രാമത്തിലെ ശ്രീ ഗുരുനരസിംഹ ക്ഷേത്രത്തിന് ഒരു…
Read More