ബെംഗളൂരു: ചിത്രദുർഗയിലെ സർക്കാർ ആശുപത്രിയിൽ വധുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറുടെ ജോലി പോയി. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിലാണ് പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്. ചിത്രീകരണത്തിനായി ഇവർ മെഡിക്കൽ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഒരുക്കിയിരുന്നു. കൂടാതെ ക്യാമറാമാനും സാങ്കേതിക ജോലിക്കാരെയും ഇവർ ഏർപ്പാടാക്കിയിരുന്നു. വീഡിയോ സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഒരു മാസം മുമ്പ് നാഷണൽ മെഡിക്കൽ ഓഫീസറായി…
Read MoreTag: Photoshoot
വളകാപ്പ് ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി
ബിഗ് ബോസ് ഷോയിൽ എത്തിയതോടെ എന്നും ഒരു ചർച്ച വിഷയമായ സെലിബ്രിറ്റി ആണ് പേർളി മാണി. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. അത്തരത്തിൽ തന്റെ ഗർഭകാലം ഏറെ ആഘോഷമാക്കിയ താരമാണ് പേളി മാണി. ആദ്യ വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ ഗർഭിണിയാണെന്ന് പുറംലോകത്തോട് പറയുന്നത്. ശേഷം ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി. ഓരോ ദിവസവും പേളിയുടെ വിശേഷങ്ങൾ ചർച്ചയായി എന്നതും ശ്രദ്ധേയമാണ്. മൂത്ത മകൾ നില ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. നിലയുടെ ജനനത്തിന്…
Read Moreനവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്
കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്റെ ഭാര്യ കനക ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്
Read More