ബെംഗളൂരു: കർണാടക ആർ.ടി.സി. ഉൾപ്പെടെ സംസ്ഥാനത്ത് ഓടുന്ന മുഴുവൻ ട്രാൻസ്പോർട്ട് വാഹനങ്ങളിലും ജി.പി.എസും പാനിക് ബട്ടനും സർക്കാർ നിർബന്ധമാക്കി. അപകടങ്ങൾ കുറയ്ക്കാനും സ്ത്രീകളും കുട്ടികളും അടക്കം യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം. കർണാടക ആർടിസി, സ്വകാര്യ ബസുകളും അടക്കം മുഴുവൻ പൊതു ഗതാഗത വാഹനങ്ങളിലും നിർബന്ധമായും ജി.പി.എസും പാനിക് ബട്ടനും ഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ 6.8 ലക്ഷം വാഹനങ്ങൾക്ക് പുതിയ നിര്‍ദേശപ്രകാരമുള്ള സംവിധാനങ്ങൾ ഘടിപ്പിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിക്കുമെന്ന് മന്ത്രി ജെ.സി.…
Read More