ഒമാനില്‍ ഗതാഗത നിയമ ഭേദഗതി; 13 പുതിയ ശിക്ഷകൾ, 52 പുതിയ നിയമങ്ങൾ.

മസ്കറ്റ്: ഒമാനില്‍ പുതിയ ഗതാഗത നിയമ ഭേദഗതി നിലവില്‍ വന്നു. 52 പുതിയ നിയമങ്ങളും 13 പുതിയ ശിക്ഷകളുമാണ് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്ന് ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷന്‍ സിഇഒ അലി അല്‍ ബര്‍വാനി പറഞ്ഞു. ഇതനുസരിച്ച്‌ നാലുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും അമിതവേഗതക്കും ശിക്ഷ വര്‍ധിപ്പിച്ചത് വാഹനാപകടങ്ങള്‍ കുറയാന്‍ കാരണമാകുമെന്ന് റോഡ് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കുന്നു. നിയമത്തിലെ ബ്ലാക്ക് പോയിന്റ് സംവിധാനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.…

Read More

ഒമാന്‍ ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം.

മസ്കറ്റ്: ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നാണ് പുതിയ അറിയിപ്പ്. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്ക്കുകളില്‍ നിന്ന് ടൂറിസ്റ്റ് വിസ ലഭ്യമാകില്ല. മാര്‍ച്ച്‌ 21 മുതല്‍ ഇത് പ്രാബല്യത്തിലെത്തും. ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ യാത്രാരേഖകളും മറ്റു വിശദാംശങ്ങളുമടക്കം മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഔദ്യോഗിക ഇ-പേയ്മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസ് അടക്കേണ്ടത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇ-വിസ ഇമെയില്‍വഴി ലഭിക്കും. ഇതിന്റെ…

Read More
Click Here to Follow Us