ബെംഗളൂരു: നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻഎൽഎസ്ഐയു ) അടുത്ത അധ്യയന വർഷം മുതൽ ബിരുദം നേടിയവർക്കായി മൂന്ന് വർഷത്തെ എൽഎൽബി പ്രോഗ്രാം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഞായറാഴ്ച നടന്ന 29-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ സുധീർ കൃഷ്ണസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. അധികാരികളിൽ നിന്നും ഭരണസമിതികളിൽ നിന്നും ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾ നേടിയതായി എൻഎൽഎസ്ഐയു ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
Read More