ഐശ്വര്യ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സലാമിന് ആശംസകളുമായി മുൻ ഭർത്താവും നടനുമായ ധനുഷിന്റെ പോസ്റ്റ് വൈറൽ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് എക്സിലൂടെയാണ് നടൻ ആശംസ നേർന്നിരിക്കുന്നത്. ‘ലാൽ സലാം ഇന്ന്’ എന്നാണ് നടൻ ട്വീറ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറും ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലാൽ സലാം ടീമിന് ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു സൂപ്പർ സ്റ്റാർ, തലൈവർ എന്നീ ഹാഷ്ടാഗുകളൊടെ നടൻ ട്രെയിലർ പങ്കുവെച്ചത്. രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകനാണ് ധനുഷ്. രജനിയുടെ ഏറ്റവും ഒടുവിൽ…
Read MoreTag: newmovie
മലയാള സിനിമയിലേക്ക് ഭാവനയുടെ തിരിച്ചു വരവ്
ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്. ചിത്രത്തിന്റെ ടൈറ്റില്‍ നടന് മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിത്വിരാജ് നായകനായി 2017 ൽ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് കന്നഡ സിനിമകളിലേക്ക് കടന്ന ഭാവന അടുത്തിടെ ബര്‍ക്ക ദത്തുമായി നടത്തിയ അഭിമുഖത്തില്‍ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന്…
Read More