ചെന്നൈ : ചെന്നൈയിലുടനീളം 23 പുതിയ പാർക്കുകൾ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. സിംഗാര ചെന്നൈ 2.0 പദ്ധതിയുടെ ഭാഗമായി സർക്കാർ 18.48 കോടി രൂപയ്ക്ക് 23 പാർക്കുകൾ നിർമ്മിക്കുമെന്നും മറ്റ് അഞ്ച് പാർക്കുകൾക്ക് 5.95 കോടി രൂപയ്ക്ക് മുഖം മിനുക്കുമെന്നും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2021ലെ പുതുക്കിയ ബജറ്റ് സമ്മേളനത്തിൽ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ എൻ നെഹ്റു ചെന്നൈയിൽ പുതിയ പാർക്കുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നടപ്പാതകൾ, കുട്ടികളുടെ കളിസ്ഥലം, ഫിറ്റ്നസ് ഉപകരണങ്ങളുള്ള തുറസ്സായ സ്ഥലങ്ങൾ, പുൽത്തകിടി പ്രദേശങ്ങൾ,…
Read More