ബെംഗളൂരു: കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. വരുന്ന രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസുമെത്തും. അശോക് ലൈലാൻറിൽ നിന്നാണ് ഡീസൽ ബസുകൾ വാങ്ങിയത്. കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകൾ എത്തുന്നത്. എന്നാൽ ഇന്ന് പുലർച്ചെയെത്തിയ ബസ് ഉടൻ സർവീസ് ആരംഭിക്കില്ല. സൂപ്പർഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തിൽ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. മുഴുവൻ ബസുകളുമെത്തിയാൽ സൂപ്പർഫാസ്റ്റ് ബസുകളെല്ലാം…
Read More