അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടി നഗരത്തിൽ മഴ തുടരാൻ സാധ്യത.

ബെംഗളൂരു: അടുത്ത കുറച്ച് ദിവസങ്ങളിൽ ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ  തെക്കൻ ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും നേരിയതോ തീവ്രത കുറഞ്ഞതോ ആയ മഴക്ക്‌ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഐഎംഡി നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ശനിയാഴ്ച (ഒക്ടോബർ 9) വൈകുന്നേരം 5.30 വരെ 14.2 മില്ലീമീറ്റർ മഴ നഗരത്തിൽ രേഖപ്പെടുത്തി. ഇതേ കാലയളവിൽ എച്ച്എഎൽ എയർപോർട്ട് പ്രദേശത്ത് 13.6 മില്ലീമീറ്ററും കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പരിസരത്ത് 15 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. “വരും ദിവസങ്ങളിൽ കൂടുതൽ മഴയുള്ള ദിവസങ്ങൾ പ്രതീക്ഷിക്കുന്നു. അറബിക്കടലിൽ ചുഴലിക്കാറ്റ്രൂപപ്പെട്ടതിനാൽ ബെംഗളൂരുവിലും തെക്കൻ കർണാടകയിലും മറ്റു പല ഭാഗങ്ങളിലും…

Read More
Click Here to Follow Us