മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിഷമം, യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: യുവാവിനെ വാടക വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദു യുവസേനയുടെ സജീവ പ്രവര്‍ത്തകനായ കുംപല ഹനുമാന്‍ നഗറിലെ ജയന്ത് എസ് ആണ് മരിച്ചത്. ഓടോറിക്ഷ ഡ്രൈവറായിരുന്നു ജയന്തിന്റെ ഹനുമാന്‍ നഗറിലെ സ്വന്തം വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലായിരിക്കയാണ് ഇദ്ദേഹം മരിച്ചത്. വെള്ളിയാഴ്ച മംഗളൂരുവിൽ  നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ തിരക്കില്‍ ജയന്തിന് തന്റെ സ്മാര്‍ട് ഫോണ്‍ നഷ്ടപ്പെട്ടിരുന്നുവെന്നും ശനിയാഴ്ച ഉച്ചവരെ ഫോണ്‍ നഷ്ടപ്പെട്ടതില്‍ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. വൈകീട്ട് ജയന്തിന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ജയന്തിനെ കണ്ടത്.…

Read More
Click Here to Follow Us