എം.കെ മുനീർ ആശുപത്രിയിൽ

കോഴിക്കോട് : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയത്. രക്തസമ്മർദ്ദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്. അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

Read More
Click Here to Follow Us