ബെംഗളുരു; കോവിഡ് സമയത്ത് അടിപതറാതെ ജിം മേഖല. തുടക്കത്തിൽ അൽപ്പം പ്രയാസങ്ങൾ നേരിട്ടിരുന്നതൊഴിച്ചാൽ പിന്നീട് ഓൺലൈനായി പരിശീലനം നൽകി തുടങ്ങിയതിനാലാണിത്. കോവിഡ് സമയത്ത് ജിമ്മുകൾ അടച്ചിടേണ്ടി വന്നതിനാലാണ് പരിശീലനം ഓൺലൈൻ വഴിയാക്കി മാറ്റിയത്. ഇത് ഗുണകരമാകുകയും ചെയ്തു. ഇത്തരത്തിൽ ഗ്രൂപ്പ് ട്രെയിനിങ്ങും വ്യക്തിഗത ട്രെയിനിങ്ങും ഉണ്ടാകും. ഓഫ് ലൈൻ പരിശീലനത്തിന്റെ പകുതി തുക മാത്രമാണ് ഓൺലൈനായി നടത്തുമ്പോൾ പരിശീലകർ വാങ്ങുന്നത്. ഈ സൗകര്യം ഒട്ടനവധി ആൾക്കാരാണ് ഉപയോഗിക്കുന്നത്.
Read More