ബെംഗളൂരു: ഗൊല്ലഹള്ളി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ പരിചാരകരെയും റെയിൽവേ ഉദ്യോഗസ്ഥൻ അപമാനിച്ചതായി ആരോപണം. സ്റ്റേഷൻ മാനേജരുടെ ഭീഷണിയുടെ വീഡിയോ വൈറലായതോടെ ഭിന്നശേഷിക്കാരോടുള്ള ഉദ്യോഗസ്ഥരുടെ വിവേചനം വെളിപ്പെട്ടു. മാനസിക വൈകല്യമുള്ളവരെ പരിചരിക്കുന്ന എൻ ജി ഒ സ്നേഹധാര ഫൗണ്ടേഷനാണ് ഒമ്പത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും മറ്റ് 13 പേരും ഗൊല്ലഹള്ളിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ ഇവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിഷേധിച്ചു. എന്തുകൊണ്ടാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിഷേധിച്ചതെന്ന് അന്വേഷിക്കാൻ പോയ എൻ ജി ഒ സ്ഥാപകയായ ഗീതാഞ്ജലി സാരംഗനോട് കുട്ടികളെ…
Read More