കൊച്ചി : ആത്മഹത്യാ പ്രേരണകേസിൽ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്ദുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മാർച്ച് മാസം ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ റിഫയെ കണ്ടെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയിൽ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു . തൂങ്ങി മരണമാണെന്നായിരുന്നു…
Read MoreTag: MEHNAS
റിഫ മെഹ്നുവിന്റെ മരണം: ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ കസ്റ്റഡിയിൽ
കോഴിക്കോട്: ദുബൈയിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്തുവിനെ പോക്സോ കേസിൽ കസ്റ്റഡിയിൽ. റിഫയും മെഹ്നാസും തമ്മിലുള്ള വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കോഴിക്കോട് കാക്കൂർ പൊലീസാണ് കേസ് എടുത്തിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയത്തോടെയാണ് റിഫയും മെഹ്നാസും വിവാഹിതരായത്. മെഹ്നാസ് കാസർകോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്. ഇവവർക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ജനുവരിയിൽ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫ അവിടെ പർദ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
Read More