ബെംഗളൂരു: വംശനാശ ഭീഷണി നേരിടുന്നവയുള്‍പ്പെടെ വിവിധയിനം പക്ഷികളുടെ ആവാസ വ്യവസ്ഥയായി മംഗളൂരു സര്‍വകലാശാല. 353 ഏക്കറില്‍ പരന്നുകിടക്കുന്ന മംഗളൂരു സര്‍വകലാശാല കാമ്പസിലാണ് വിവിധയിനം പക്ഷികളുള്ളത്. വിഷയത്തില്‍ ഒമ്പത് വര്‍ഷം പഠനം നടത്തുകയും പഠന റിപ്പോര്‍ട്ടുകള്‍ ‘ജേണല്‍ ഓഫ് ത്രെറ്റന്‍ഡ് ടാക്‌സ’ എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. മംഗളൂരു നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് കാമ്പസ്. വിശാലമായ കാമ്പസില്‍ ലാറ്ററൈറ്റ്, കുറ്റിച്ചെടികള്‍, തോട്ടങ്ങള്‍ എന്നിങ്ങനെ വ്യത്യസ്‌ത ആവാസ വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നു. കാമ്പസിലെ 18 ഓര്‍ഡറുകളിലും 56 ഫാമിലികളിലുമായുള്ള 150 പക്ഷി ഇനങ്ങളെ…
Read More