മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ഇന്ന് മുതല്‍ തീയേറ്ററുകളില്‍.

വന്‍ ആവേശത്തോടെ ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം ”ഭീഷ്മ പര്‍വ്വം” ഇന്നു മുതല്‍ തീയേറ്ററുകളില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതകൂടിയാണിത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ ‘മൈക്കിള്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി  അവതരിപ്പിക്കുന്നത്. അമല്‍ നീരദ് ചിത്രമെത്തുന്നതിന്‍റെ ആവശേവും ആരാധകരില്‍ പ്രകടമാണ്. ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം.സംഗീതം: സുഷിന്‍ ശ്യാം,…

Read More

ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്ത്.

സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ അമൽ നീരദ് ഒരുക്കിയ പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്ത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനിപ്പുറമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലാണ് പെടുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം പുറത്തിറങ്ങുക. മണിക്കൂറുകൾക്ക് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. അന്തരിച്ച കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ തബു, ഫര്‍ഹാന്‍ ഫാസില്‍,…

Read More
Click Here to Follow Us