മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ഇന്ന് മുതല്‍ തീയേറ്ററുകളില്‍.

വന്‍ ആവേശത്തോടെ ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം ”ഭീഷ്മ പര്‍വ്വം” ഇന്നു മുതല്‍ തീയേറ്ററുകളില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതകൂടിയാണിത്.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ ‘മൈക്കിള്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി  അവതരിപ്പിക്കുന്നത്.

അമല്‍ നീരദ് ചിത്രമെത്തുന്നതിന്‍റെ ആവശേവും ആരാധകരില്‍ പ്രകടമാണ്. ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം.സംഗീതം: സുഷിന്‍ ശ്യാം, അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണു ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങിയവരും ‘ഭീഷ്മപര്‍വത്തില്‍ അണിനിരക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
[masterslider id="10"]

Related posts