ബെംഗളൂരു: അജ്ഞാതർക്ക് തന്റെ പേരിൽ ഡെബിറ്റ് കാർഡ് നൽകി അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ പിൻവലിച്ചെന്ന് കാനറ ബാങ്ക് എംജി റോഡ് ശാഖയിലെ ജീവനക്കാർക്കെതിരെ 62കാരൻ പോലീസിൽ പരാതി നൽകി. അഡുഗോഡി സ്വദേശിയായ എൻ കൃഷ്ണപ്പ (62 ) ആണ് പരാതിക്കാരൻ. കൃഷ്ണപ്പ 2020-ൽ വിരമിക്കുന്നതിന് മുമ്പ് കാവേരി ഹാൻഡ്‌ക്രാഫ്റ്റ്‌സ് എംപോറിയത്തിൽ അറ്റൻഡറായി ജോലി ചെയ്തിരുന്നു. തൊഴിലിൽ നിന്നും വിരമിച്ചപ്പോൾ കൃഷ്ണപ്പയ്ക്ക് എട്ട് ലക്ഷം രൂപ ലഭിക്കുകയും അത് ബാങ്കിന്റെ എംജി റോഡ് ബ്രാഞ്ചിൽ നിക്ഷേപിക്കുകയും ചെയ്തു. താൻ അറിഞ്ഞു കൊണ്ട് ഡെബിറ്റ്…
Read MoreTag: lose
സുഹൃത്തിന് പാർട്ടി നടത്തി; യുവതിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപയുടെ സ്വർണം
ബെംഗളൂരു: തന്റെ സുഹൃത്തിന്റെ ജന്മദിന പാർട്ടി വീട്ടിൽ സംഘടിപ്പിച്ച് സുഹൃത്തിനെ അമ്പരപ്പിക്കാൻ ശ്രമിച്ച 24 കാരിയായ യുവതി സ്വയം ഞെട്ടി. ജന്മദിന പാർട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് വൈനിൽ ഉറക്കഗുളികകൾ കലർത്തി യുവതിക്ക് നൽകിയ ശേഷം 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. ഗണിഗരപാളയ സ്വദേശിനിയായ വേദവതി തലഘട്ടപുര പോലീസിനെ സമീപിച്ചതിനെ തുടർന്ന് സുഹൃത്ത് പ്രീതിയെ പിടികൂടുകയായിരുന്നു. ചേതനും വേദവതിയും പ്രീതിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പോലീസ് പറഞ്ഞു. അങ്ങനെയാണ് വേദവതിയും പ്രീതിയും തങ്ങളുടെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചതും. ജൂൺ…
Read Moreകോടികളുടെ ബാധ്യതയിൽ കുടുങ്ങി ആർടിസി
ബെംഗളൂരു: ഡീസൽ വിലയിലെ വർധനയും യാത്രക്കാരുടെ കുറവും കർണാടക ആർ ടി സി യെ പ്രതിസന്ധിയിലാക്കുന്നു. നാലു കോർപ്പറേഷനുകളിലെ നിലവിലെ ബാധ്യത 4794 കോടി രൂപയാണ്. 1448 കോടിയാണ് ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസി യുടെ ബാധ്യത. കെ എസ് ആർ ടി സി യ്ക്ക് 1211 കോടിയും എൻഡബ്ല്യൂകെആർടിസി യ്ക്ക് 1187 കോടിയും കെകെആർടിസി യ്ക്ക് 947.9 കോടി രൂപയും ബാധ്യതയുണ്ട്. കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിൽ ആയി 3161 കോടി രൂപയാണ് 4 കോർപ്പറേഷനുകൾക്കുമായി സർക്കാർ നൽകിയത്. ജീവനക്കാർക്ക്…
Read More