ബെംഗളൂരു : ഗോരുറിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണശാലയിൽ നിന്നും വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തുവന്ന സംഘത്തിലെ രണ്ടുപേരെ എക്സൈസ് അറസ്റ്റുചെയ്തു. വ്യാജമദ്യം വിതരണം ചെയ്തതിന് തുമകൂരു സ്ക്വാഡ് മുമ്പ് അറസ്റ്റുചെയ്ത ഒരാളിൽനിന്നാണ് നിർമാണകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. എക്സൈസിന്റെ മൈസൂരു, തുമകൂരു എന്നിവിടങ്ങളിലെ വിജിലൻസ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ 650 ലിറ്റർ സ്പിരിറ്റ്, ലേബലുകൾ, മൂന്ന് പാക്കിങ് മെഷീനുകൾ എന്നിവ പോലീസ് പിടിച്ചെടുത്തട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുന്നതിനാൽ അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
Read MoreTag: liquor
നഗരം അതീവ സുരക്ഷയിൽ; മദ്യ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി
ബെംഗളുരു; സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തെ തുടർന്ന് നഗരത്തിൽ സുരക്ഷ ശക്തമാക്കി ബെംഗളുരു പോലീസ്. കണ്ഠീരവ സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിയ്ക്കുന്നത്. അതി ജാഗ്രത പാലിക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും ബെമഗളുരു പോലീസ് ട്വീറ്റ് ചെയ്തു. ആരാധകരോട് ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭ്യർഥിച്ചു. മദ്യവിൽപ്പന 31 വരെയാണ് നിരോധിച്ചിരിയ്ക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണിത്. നഗരത്തിലെ സിനിമാ തിയേറ്ററുകളെല്ലാം പ്രവർത്തനം നിർത്തിവച്ചു. കൂടാതെ കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുള്ള ഗാന്ധിനഗരയിലെയും സമീപപ്രദേശങ്ങളിലെയും കടകളൊക്കെ…
Read More