ബെംഗളൂരു: മൈസൂരുവിൽ ദസറയാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ദീപാലങ്കാരം ബുധനാഴ്ച അവസാനിക്കും. രാത്രി 10.30-നാണ് ദീപാലങ്കാരം സമാപിക്കുക. ദസറയുടെ സമാപനദിവസമായ വിജയദശമിദിനം വരെയാണ് സാധാരണ ദീപാലങ്കാരം ഉണ്ടാകുക. എന്നാൽ ഇക്കുറി ദീപാലങ്കാരത്തിന് ജനങ്ങളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ദീപാലങ്കാരം നീട്ടുകയായിരുന്നു. മൈസൂരു ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ, ഊർജമന്ത്രി വി. സുനിൽകുമാർ എന്നിവർചേർന്നാണ് ദീപാലങ്കാരം നീട്ടാനുള്ള തീരുമാനമെടുത്തത്. എന്നാൽ ദീപാലങ്കാരം 16 വരെ നീട്ടണമെന്നാണ് നഗരത്തിലെ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ സർക്കാരിനോട് അഭ്യർഥിച്ചത്. അതേസമയം ദീപാലങ്കാരം 16 വരെ നീട്ടുകയാണെങ്കിലുണ്ടാകുന്ന അധികസാമ്പത്തികബാധ്യത താങ്ങാൻ സാധിക്കില്ലെന്നും അതിനാൽ കൂടുതൽദിവസത്തേക്ക്…
Read More