ബെംഗളൂരു : നഗരത്തിലെ ഹൊസൂർ റോഡിനു സമീപം കുഡ്ലു ഗേറ്റിൽ സ്ഥിതി ചെയ്യുന്ന സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപ്പിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കെട്ടുകണക്കിന് കടലാസുകൾ കത്തിയാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷ സേനയുടെ നാലോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഈ മാസം ഇത് നാലാം തവണയാണ് നഗരത്തിൽ പൊട്ടിത്തെറിയിലൂടെയും അല്ലാതെയുമുള്ള തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തത്തിൽ കെട്ടിടത്തിലും സമീപപ്രദേശത്തുമുള്ളവരെല്ലാം സുരക്ഷിതരാണെന്നും യാതൊരുവിധ ആളപായവും ഉണ്ടായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. https://twitter.com/shiran_ibrahim/status/1442502242473443330?s=19
Read More