ബെംഗളൂരു: വഴിയരികിൽ വാഹനങ്ങൾ അന്യായമായി പാർക്ക് ചെയ്ത് പോകുന്നവർശ്രദ്ധിക്കുക. വഴിയരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ‘ഖാട്ടാര’ പദ്ധതിയുമായി ബിബിഎംപി രംഗത്തെത്തി കഴിഞ്ഞു. തിരക്കേറിയ നഗരറോഡുകളിൽ പോലും വാഹനങ്ങൾ ഉപേക്ഷിക്കുന്നതു വർധിച്ച സാഹചര്യത്തിലാണ് ഇവ പിടിച്ചെടുത്ത് ലേലം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. ബെംഗളുരുവിൽ പ്രധാന റോഡുകൾക്ക് പുറമേ സർവീസ് റോഡുകളിലും ഉപേക്ഷിച്ച വാഹനങ്ങൾ നിറയുന്നത് ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും സൃഷ്ട്ടിക്കുനുണ്ട്.
Read More