തിരുവനന്തപുരം : ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്ത ‘ക്ലാര സോള’യ്ക്ക്. 20 ലക്ഷം രൂപയാണ് സമ്മാനത്തുക. കാമില കംസ് ഔട്ട് ടുനൈറ്റ്’ ഒരുക്കിയ ഐനസ് മരിയ മാറിനോവയാണ് മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം. തമിഴ് ചലച്ചിത്രമായ ‘കൂഴങ്കള്‍’ മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രം ‘നിഷിദ്ധോ’. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.
Read MoreTag: Kerala
ചലച്ചിത്ര മേളയ്ക്ക് ഇന്ന് അവസാന ദിനം
തിരുവനന്തപുരം : എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങുകള്‍. സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എത്തും. മന്ത്രി കെ. എന്‍ ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ സമാപന ചടങ്ങുകള്‍ ആരംഭിക്കും. എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് മേളയില്‍ സുവര്‍ണ്ണ ചകോരം നേടിയ…
Read Moreകണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് മലയാളി മരിച്ചു
ബെംഗളൂരു: റിങ് റോഡിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശിയും ഇലക്ട്രോണിക് സിറ്റി ദൊഡ്ഡനാഗമംഗല സുരേഷ് റെഡ്ഡി ലേഔട്ടിൽ താമസിക്കുകയും ചെയ്യുന്ന കൂടൽ തോവേലിൽ ജിജു ടി.മാത്യു (46) ആണ് മരിച്ചത്. കോറമംഗല നോർവിച്ച് ക്ലിനിക്കൽ സർവീസിലെ ജീവനക്കാരനായിരുന്ന മാത്യു സഞ്ചരിച്ചിരുന്ന ബൈക്കിൽ മാറത്തഹള്ളി മേൽപാലത്തിന്റെ സർവീസ് റോഡിൽ വച്ച് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ:സോനു, മക്കൾ: നിഥിയ, നിതിൻ.
Read Moreവിഷു ഈസ്റ്റർ അവധി; സ്വകാര്യബസ് ടിക്കറ്റ് നിരക്കുകൾക്ക് ഇവിടെ ശ്രദ്ധിക്കാം
ബെംഗളൂരു: വിഷു ഈസ്റ്റർ അവധിയ്ക്ക് നാട്ടിലേയ്ക്കുളള യാത്രക്കാരുടെ തിരക്ക് മുന്നിൽ കണ്ട് കേരളത്തിലേക്കുള്ള സ്വകാര്യബസ്സുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി. ഏപ്രിൽ 12 13 തീയതികളിൽ ആണ് നിരക്ക് കൂടുതൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവസീസണിൽ ചുരുക്കം സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കൂടി പിൻവലിച്ചതോടെ കൂടുതൽ ബസ്സുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾ ചുവടെ തിരുവനന്തപുരത്തേയ്ക്ക് എസി സ്ലീപ്പർ 2900 മുതൽ 3000 രൂപ വരെയും സെമി സ്ലീപ്പർ 2600 മുതൽ 2700 രൂപ വരെയുമാണ് നിരക്ക് എറണാകുളത്തേയ്ക്ക്…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (24-03-2022)
കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreഅദൃശ്യനായ ലഹരി ഇടപാടുകാരൻ പോലീസ് വലയിൽ
കൊച്ചി : ലഹരി ഇടപാടിന് പ്രത്യേക ടീം രൂപീകരിച്ച് അദൃശ്യനായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ബി.ടെക് വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. ആലപ്പുഴ അരൂര്‍ പള്ളിക്കടവില്‍പറമ്പിൽ വീട്ടില്‍ ഹരികൃഷ്ണന്‍ (24) പോലീസ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എ യും ഇയാളിൽ നിന്നും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് ‘നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം’ എന്ന പേരില്‍ സംഘമുണ്ടാക്കിയായിരുന്നു ഇടപാട് നടത്തി പോന്നത്. നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികള്‍ വഴിയരികിലുള്‍പ്പെടെ സുരക്ഷിതമായി വച്ച് സംഘാംഗങ്ങള്‍ക്ക് ലോക്കേഷന്‍ അയച്ചുനല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.…
Read More28,29 തിയ്യതികളിലെ പണിമുടക്ക് ഹർത്താലിനു തുല്യം
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 28,29 തിയ്യതികളിൽ പ്രഖ്യാപിച്ച പൊതു പണിമുടക്കിൽ സംഘടിത, ആസംഘടിത മേഖലയിലെ എല്ലാം വിഭാഗം തൊഴിലാളികളും പങ്കെടുക്കുന്നതോടെ പണിമുടക്ക് ഹർത്താൽ ആയി മാറും. വ്യാപാര വ്യവസായം, പൊതുഗതാഗതം, ട്രെയിൻ, വിമാന സർവീസുകൾ എന്നിവയെ സമരം ബാധിക്കുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ‘ഇന്ത്യയെ വളർത്തിയത് പൊതുമേഖല, പൊതുമേഖല സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സമരം.
Read Moreകേരളത്തിൽ അനിശ്ചിത കാല ബസ് സമരം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതിനാല്‍ത്തന്നെ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചേക്കും. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (23-03-2022)
കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreകേരള ടൂറിസത്തെക്കുറിച്ചറിയാൻ ഇനി വാട്സ്ആപ്പ് നോക്കൂ
തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വാട്ട്സ്ആപ്പിലൂടെയും ലഭ്യമാകും.സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി മുതല്‍ ചാറ്റ് ബോട്ടിലൂടെ വാട്‌സ്‌ആപ്പില്‍ ലഭ്യമാകും. ‘മായ’ എന്നാണ് ചാറ്റ്‌ബോട്ടിന് പേര് നൽകിയിരിക്കുന്നത്. കേരള ടൂറിസത്തിന്റെ ‘മായ’ വാട്‌സ്‌ആപ് നമ്പറായ ‘7510512345’ എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയോ വോയിസ് മെസ്സേജ് ആയോ വിവരങ്ങള്‍ ചോദിച്ച റിയാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ നേരിട്ട് സംസാരിക്കാനുള്ള അവസരവു ഇതിന്റെ…
Read More