ബെംഗളൂരു: രാജ്യത്ത് മങ്കിപോക്സ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരള കർണാടക അതിർത്തിയിൽ കനത്ത ജാഗ്രത നിർദേശം. അതേസമയം, ലോകമെമ്പാടും മങ്കിപോക്സ് ഉയര്‍ത്തുന്ന ഭീഷണിയില്‍ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്നും സര്‍ക്കാര്‍ പറഞ്ഞു. അതിര്‍ത്തി സംസ്ഥാനമായ കേരളത്തില്‍ മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കര്‍ണാടകവും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്സിനെക്കുറിച്ച് അധികം പരിഭ്രാന്തരാകേണ്ടതില്ല എന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്ക്രീനിംഗ്, കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ കര്‍ശന നിരീക്ഷണവും…
Read More