കാസർകോട്: കർണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങൾ തുടങ്ങിയവ കടത്താൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധിച്ച് വരികയാണ്. പത്ത് ദിവസം മുമ്പ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ 20 പോലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ പത്ത് പോലീസുകാരെ കൂടി കഴിഞ്ഞ ദിവസം നിയമിച്ചു. രാത്രിയും പകലുമായി ആറു ജീപ്പുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കർണാടക അതിർത്തി പ്രദേശങ്ങളായ ബേരിപ്പടവ്, കുരുടപ്പടവ്, പൊന്നങ്കള, പേർള, ദൗഡഗോളി, കുരുടപ്പടവ്…
Read More