ബെംഗളൂരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ഭാരോദ്വഹന പൂജയുമായി കോൺഗ്രസ് പ്രവർത്തകൻ. 101 കിലോ ധാന്യം നിറച്ച ചാക്ക് ചുമലിലേറ്റി ഗദഗിലെ കോൺഗ്രസ് പ്രവർത്തകൻ. ഹനുമന്തപ്പ ജാഗട്ടിയാണ് ധ്യാന ചാക്കുമായി ഒരു കിലോ മീറ്റർ നടന്നത്. ലക്കുണ്ഡി ഗ്രാമത്തിലെ വിരൂപാക്ഷ ക്ഷേത്രം മുതൽ മാരുതി ക്ഷേത്രം വരെയാണ് 101 കിലോ ധാന്യവുമായി ഇദ്ദേഹം നടന്നത്. ദീദ നമസ്കാര പൂജയുടെ ഭാഗമായാണ് 101 കിലോ ഭാരമുള്ള ചാക്കുമായി നടന്നതെന്ന് ഹനുമന്തപ്പ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം സിദ്ധരാമയ്യയുടെ കടുത്ത ആരാധകൻ കൂടി ആണ്.
Read More