ബെംഗളൂരു; കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (KIA) ജനുവരി 15-ന് ആഭ്യന്തര പ്രവർത്തനങ്ങൾക്കായി ടെർമിനൽ 2 (T2) ഔദ്യോഗികമായി തുറന്നു, പുതിയ ടെർമിനലിൽ നിന്ന് ഫ്ലൈറ്റുകൾ ആരംഭിക്കുന്ന ആദ്യത്തെ എയർലൈനാണ് സ്റ്റാർ എയർ. കലബുറഗിയിലേക്ക് പുറപ്പെടുന്ന ഉദ്ഘാടന വിമാനം ടി 2 ൽ നിന്ന് രാവിലെ 8:40 ന് പുറപ്പെട്ടു, ടേണറൗണ്ട് ഫ്ലൈറ്റ് 11:25 ന് ലാൻഡിംഗ് ചെയ്തു. “യാത്രക്കാർക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് യാത്രകൾ അവിസ്മരണീയമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ബിഐഎഎൽ) മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ…
Read MoreTag: karnataka
രാത്രി കാലങ്ങളിൽ റെയിൽവേ പോലീസുകാർ ജനക്കൂട്ടത്തിൽ എടുത്തു കാണപ്പെടും
ബെംഗളൂരു: റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥർക്ക് സഹായം ആവശ്യമുള്ള പൊതുജനങ്ങൾക്ക് എളുപ്പത്തിൽ അവരെ കണ്ടെത്താനാകുന്നത് ഉറപ്പാക്കാൻ അടുത്തിടെ 190 ഷോൾഡർ ലൈറ്റുകൾ വിതരണം ചെയ്ത് സർക്കാർ. പോലീസുകാരുടെ ഈ പ്രകടമായ ദൃശ്യപരത റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ കുറ്റകൃത്യങ്ങൾ കുറയുന്നതിന് കാരണമായെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉത്തേജനം നൽകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. തോൾഡർ ലൈറ്റുകൾ അവതരിപ്പിച്ചതിന് ശേഷം റെയിൽവേ സ്റ്റേഷനുകളിലും പോലീസുകാരുടെ പ്ലാറ്റ്‌ഫോമുകളിലും വ്യക്തമായ ദൃശ്യപരതയുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച പോലീസ് സൂപ്രണ്ട് (GRP) SK സൗമ്യലത പറഞ്ഞു. കെഎസ്ആർ റെയിൽവേ സ്‌റ്റേഷനിൽ പ്രതിദിനം ഒരു…
Read Moreകർണാടകയിലെ ഹിജാബ് നിരോധനം, കോളേജിൽ നിന്നും കൊഴിഞ്ഞു പോയത് 1000 ലധികം പെൺകുട്ടികൾ
ബെംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനു പിന്നാലെ ആയിരത്തിലധികം പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോയതായി പഠനറിപ്പോര്‍ട്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) – കര്‍ണാടക യൂണിറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കര്‍ണാടകത്തിലെ ഹസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുര്‍ ജില്ലകളിലാണ് പിയുസിഎല്‍ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളില്‍ അധ്യാപകരും സഹപാഠികളും മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലര്‍ക്ക് അച്ചടക്ക നടപടി…
Read Moreമോദിയുടെ പരിപാടിയിൽ 100 വിദ്യാർത്ഥികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് സർക്കുലർ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് പ്രീ-യൂനിവേഴ്സിറ്റി വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ വിവാദത്തില്‍. 26-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ഹുബ്ബള്ളിയിലെ എല്ലാ കോളേജുകളും 100 വീതം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കാണിച്ച് കൊണ്ട് പുറത്തിറക്കിയ സര്‍ക്കുലറാണ് പ്രതിഷേധത്തിന് കാരണമായത്. റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍വൈഎഫ് ഉദ്ഘാടന ചടങ്ങിലേക്ക് ഓരോ കോളേജില്‍ നിന്നും കുറഞ്ഞത് 100 വിദ്യാര്‍ത്ഥികളെയെങ്കിലും പങ്കെടുപ്പിക്കണം. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഡെപ്യൂട്ടി കമ്മീഷ്ണറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. വിദ്യാര്‍ത്ഥികള്‍ ഐഡി…
Read Moreനോർക്ക ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
ബെംഗളൂരു: പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് പുന:പ്രസിദ്ധീകരിച്ച നോർക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇൻഡോറിൽ നടന്നു. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടക്കുന്ന ബൃല്യന്റ് സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫ് അലി പ്രകാശന ചെയ്തു . കഴിഞ്ഞ വർഷം നോർക്ക റൂട്ട്സ് നേടിയ പ്രധാന നേട്ടങ്ങൾ ഉൾപ്പെടുത്തിയ “നോർക്ക അറ്റ് എ ഗ്ലാൻസ് ” എന്ന കലണ്ടറിന്റെ പ്രകാശനവും യൂസഫ് അലി നിർവഹിച്ചു. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ ന്യൂസ്…
Read Moreശ്രീരാമസേന നേതാവിനെ വെടിവെച്ച കേസിൽ 3 പേർ അറസ്റ്റിൽ
ബെംഗളൂരു: ബെളഗാവിയില്‍ ശ്രീരാമസേന ജില്ല പ്രസിഡന്റ് രവി കോകിത്കറിനെ വെടിവെച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ അഭിജിത് ഭട്ഖണ്ഡെ, രാഹുല്‍, ജ്യോതിബ, മുല്‍ഗേക്കര്‍ എന്നിവരാണ് പിടിയിലായത്. മൂവരും കുറ്റം സമ്മതിച്ചതായി ബെളഗാവി പോലീസ് കമീഷണര്‍ എം.ബി. ബോറലിംഗയ്യ പറഞ്ഞു. പ്രതികള്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. കോകിത്കറും കാര്‍ ഓടിച്ചിരുന്ന മനോജ് ദേശൂര്‍ക്കറും അടക്കം നാലംഗസംഘം ബെളഗാവിയില്‍നിന്ന് ഹിന്ദളഗയിലേക്ക് കാറില്‍ പോകുമ്പോഴാണ് സംഭവം.…
Read Moreകർണാടകയിൽ ബിജെപി യോട് ഏറ്റുമുട്ടാൻ ശ്രീരാമസേന
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ച് ശ്രീരാമസേന. 25 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ശ്രീരാമസേന വ്യക്തമാക്കിയത്.ഇതില്‍ 10 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായും സംഘടന വ്യക്തമാക്കി. 2014 മുതല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീരാമസേന താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബി ജെ പിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല’, മുത്തലിക്ക് പറഞ്ഞു. അതുകൊണ്ടാണ് ഇത്തവണ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും മുത്തലിക് വ്യക്തമാക്കി. ബി ജെ പി സര്‍ക്കാരിനേയും മുത്തലിക്ക് രൂക്ഷമായി വിമര്‍ശിച്ചു. സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ഹിന്ദുത്വത്തെ ആഘോഷിക്കുകയുമാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. മുത്തലിക്ക് പറഞ്ഞു.
Read Moreകന്നഡ സാഹിത്യകാരി സാറ അബൂബക്കർ അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു),…
Read Moreമെട്രോ തൂൺ തകർന്ന സംഭവം, സർക്കാരിനെ വിമർശിച്ച് ശിവകുമാർ
ബെംഗളൂരു: നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ച സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ ശിവകുമാർ. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും 40 ശതമാനം കമ്മീഷൻ സർക്കാറിന്റെ പ്രവർത്തന ഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു. ബംഗളൂരുവിലെ നാഗവര ഏരിയയിൽ കല്യാൺ നഗർ – എച്ച്.ആർ.ബി.ആർ. ലേഔട്ട് റോഡിലാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നത്. അപകടത്തിൽ തേജസ്വി (25), മകൻ വിഹാൻ മരിച്ചു. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു…
Read More16 ന് പ്രിയങ്ക പാലസ് ഗ്രൗണ്ടിൽ എത്തും
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിക്കുന്ന വനിതാ ശാക്തീകരണ കൺവെൻഷനിൽ 16 ന് പ്രിയങ്ക എത്തും. പാലസ് ഗ്രൗണ്ടിൽ ആണ് കൺവെൻഷൻ നടക്കുന്നത്. കർണാടകയിൽ പ്രിയങ്ക നടത്തുന്ന ആദ്യ രാഷ്ട്രീയ സന്ദർശനം കൂടിയാണിത്. സ്ത്രീ വോട്ടർമാരെ കോൺഗ്രസിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പകുതിയോളം വോട്ടർമാർ സ്ത്രീകൾ ആണ്
Read More