ബെംഗളൂരു: നാളെ കർണാടകയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത 150സി-യുടെ 65.5 കിലോമീറ്റർ ഭാഗത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. ഈ 6 വരി ഗ്രീൻഫീൽഡ് ചെന്നൈ റോഡ് പദ്ധതി സൂറത്ത് – അതിവേഗപാതയുടെ ആണ്. ഏകദേശം 2000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്. ഗവൺമെന്റ് പദ്ധതികൾ 100 ശതമാനവും പൂർത്തീകരിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനുസൃതമായി, കലബുറഗി, യാദ്ഗിരി, റായ്ചൂർ, ബീദർ, വിജയപുര തുടങ്ങി അഞ്ച് ജില്ലകളിലായി, രേഖകളിൽ ഇല്ലാതിരുന്ന 1475 ജനവാസമേഖലകളെ പുതിയ റവന്യൂ വില്ലേജുകളായി പ്രഖ്യാപിച്ചു.
Read MoreTag: karnataka
ആഭ്യന്തര മന്ത്രിയുടെ ശബരിമല ദർശനം സമൂഹ മാധ്യമങ്ങളിൽ വൈറൽ
ബെംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ ശബരിമല ദർശനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ലാളിത്യത്തിന്റെ പ്രതീകമായാണ് ബിജെപി കർണാടക സംസ്ഥാന സമിതി സംഭവം ട്വീറ്റ് ചെയ്തത്. എത്ര ലളിതം അയ്യപ്പ ഭക്തൻ അരഗ ജ്ഞാനേന്ദ്ര തൻ ശബരിമല ദർശനം-പാർട്ടി അണികൾ ട്വീറ്റ് ഏറ്റെടുത്ത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. വിവിഐപി സുരക്ഷാ അകമ്പടി സാധ്യമായിട്ടും അതെല്ലാം വെടിഞ്ഞ് അടുപ്പമുള്ള ഏതാനും പേർക്കൊപ്പം സാധാരണ ഭക്തജനങ്ങൾക്കൊപ്പമാണ് മന്ത്രി തലയിൽ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിയത്. തിങ്കളാഴ്ച ബെംഗളൂരുവിൽ പൂജ കഴിഞ്ഞ് നേരെ ശബരിമലക്ക് പുറപ്പെട്ട് അന്ന് തന്നെ…
Read Moreതെരഞ്ഞെടുപ്പു പ്രചാരണം,മോദി കർണാടകയിലേക്ക്
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ എത്തുന്നു. വ്യാഴാഴ്ച കലബുറഗി വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി യാദ്ഗിറിലെ കൊടെകല്‍ വില്ലേജിലേക്ക് യാത്ര തിരിക്കും. നാരായണ്‍പുര ലെഫ്റ്റ് കനാല്‍ നവീകരണത്തിന് തറക്കല്ലിടുന്ന മോദി, സൂറത്ത്-ചെന്നൈ എക്സ്പ്രസ് പാതയുടെ മൂന്നാം പാക്കേജിനും തറക്കല്ലിടും. 1050 കോടി ചെലവിട്ട് യാദ്ഗിറിലെ ബസവ സാഗര്‍ ഡാമില്‍ നിര്‍മിച്ച 356 ഓട്ടോമേറ്ററഡ് ഗേറ്റുകളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് യാദ്ഗിര്‍ ഹുനസാഗിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കലബുറഗിയിലെത്തുന്ന പ്രധാനമന്ത്രി, മുളകേഡയില്‍ പുതുതായി…
Read Moreപശുക്കൾ ചൊറി പിടിച്ച് ചാവുന്നു, പാൽ ഉത്പാദനം കുറഞ്ഞു
ബെംഗളൂരു: ഗോസുരക്ഷക്ക് നിയമമുള്ള കര്‍ണാടകയില്‍ കന്നു കാലികള്‍ കൂട്ടത്തോടെ ചൊറിപിടിച്ച് ചാവുന്നതായി റിപ്പോർട്ട്. ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്പോള്‍ നിവാരണ, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാർ സംവിധാനങ്ങള്‍ പരാജയമെന്നാണ് നിലവിലെ ആക്ഷേപം. ഇതിന്റെ പ്രത്യാഘാതമായി സംസ്ഥാനത്തെ ക്ഷീരോല്പാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റര്‍ കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൊടും വരള്‍ച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്. രോഗബാധിത പശുക്കളുടെ പാല്‍ സ്വീകരിക്കുന്നതില്‍ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കര്‍ണാടക മില്‍ക് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂലൈ…
Read Moreടാക്സി ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ നടുറോഡിൽ വലിച്ചിഴച്ചു
ബെംഗളൂരു: ടാക്‌സിയിലിടിച്ച ശേഷം നിർത്താതെ പോകാൻ ശ്രമിച്ച സ്‌കൂട്ടർ പിടിച്ചു നിർത്താൻ ശ്രമിച്ച ഡ്രൈവറേയും വലിച്ചിഴച്ച് സ്‌കൂട്ടർ ഓടിയത് ഒരു കിലോമീറ്റർ. ബെംഗളൂരു നഗരത്തിലെ മഗഡി റോഡിൽ ടോൾഗേറ്റിന് സമീപമാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടർ ടാക്സിയിലിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌ത് പുറത്തിറങ്ങിയ ടാക്സി ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തന്റെ വാഹനത്തിന്റെ കേടുപാടുകൾ തീർത്തു തരാൻ ഡ്രൈവർ ആവശ്യപ്പെടുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരൻ സ്‌കൂട്ടറുമായി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തന്നെ ഇടിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരനെ തടയാൻ ടാക്സി ഡ്രൈവർ സ്കൂട്ടറിൻറെ…
Read Moreഇഷ്ടമില്ലാതിരുന്നിട്ടും അമ്മ രാഷ്ട്രീയത്തിലേക്കിറങ്ങി ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു: ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പഠിച്ചെടുക്കാന്‍ അമ്മ സോണിയ ആദ്യകാലത്ത് ഏറെ പാടുപെട്ടെന്ന് മകളും ഐ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി . ഇഷ്‌ടമില്ലാതെയാണ് അവര്‍ രാഷ്‌ട്രീയത്തിലിറങ്ങിയതെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. കരുത്തരും ബുദ്ധിമതികളുമായ രണ്ടു സ്‌ത്രീകളാണ് തന്നെ വളര്‍ത്തിയത്. ഇന്ദിരാ ഗാന്ധിക്ക് 33 വയസുള്ള മകനെ നഷ്‌ടപ്പെടുമ്പോള്‍ തനിക്ക് എട്ടു വയസായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍, സഞ്‌ജയ് ഗാന്ധി മരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അവര്‍ രാജ്യസേവനത്തിനായി പോയി. 21-ാം…
Read Moreപോർകാളകൾ കാണികൾക്കിടയിൽ കയറി ആക്രമിച്ചു, 2 മരണം
ബെംഗളൂരു: ശിവമോഗ ജില്ലയിൽ ഇന്നലെ രണ്ടിടങ്ങളിൽ ജെല്ലിക്കെട്ടിന് സമാനമായ പോർകാളകൾ കാണികൾക്കിടയിലേക്ക് കയറിയ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അൽകോല സ്വദേശി വികെ ലോകേഷ്, മാലൂരിലെ കെ രംഗനാഥ് എന്നിവർ ആണ് മരിച്ചത്. ശിവമോഗ്ഗ കൊണഗവള്ളി ഗ്രാമത്തിൽ കാളയെ കളത്തിലിറക്കിയ കായിക വിനോദം കാണാൻ തടിച്ച് കൂടിയ നൂറുകണക്കിനാളുകളുടെ മുൻനിരയിൽ ഇടം നേടിയതായിരുന്നു ലോകേഷ്. വിറളിപൂണ്ട് ആൾക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് വീഴുകയായിരുന്നു. ഉടൻ ശിവമോഗ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Moreഏപ്രിൽ മുതൽ വിമാന യാത്ര ചെലവേറും
ബെംഗളൂരു: ഏപ്രില്‍ മുതല്‍ മംഗളൂരുവില്‍ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയര്‍ത്തിയതാണ് കാരണം. നിലവില്‍, മംഗളൂരു വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നുമാണ് യു ഡി എഫ് ഈടാക്കുന്നത്. എന്നാല്‍ ഫെബ്രുവരി മുതല്‍ മംഗളൂരു വിമാനത്താവളത്തില്‍ലേക്ക് എത്തിച്ചേരുന്ന യാത്രക്കാര്‍ പോലും ഈ ഫീസ് നല്‍കേണ്ടിവരും. ആഭ്യന്തര യാത്രക്കാര്‍ക്ക് 150 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 825 രൂപയുമാണ് മംഗളൂരുവില്‍ നിന്ന് പുറത്തേക്ക് പറക്കുന്നതിന് നിലവിലെ ഉപയോക്തൃ വികസന ഫീസ്. 2023 ഏപ്രില്‍ മുതല്‍ ആഭ്യന്തര യാത്രയ്ക്ക് ഉപയോക്തൃ വികസന…
Read Moreപ്രിയങ്കയെ വിമർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു: കർണാടകയിൽ ഒരു സ്ത്രീയും പ്രിയങ്ക ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ദിവസം നാ നായിക (ഞാൻ സ്ത്രീ നായിക) എന്ന പരിപാടി ബെംഗളൂരുവിൽ സംഘടിപ്പിച്ചെന്നും പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രിയങ്ക വന്നോട്ടെ. പരിപാടി സംഘടിപ്പിച്ചോട്ടെ. പക്ഷെ അവരുടെ പരിപാടിയുടെ പേര് ഞാൻ സ്ത്രീനായിക എന്നായിരുന്നു. സ്വയം തന്നെ നായികയെന്ന് വിളിക്കുകയാണ് പ്രിയങ്ക. അത് അവരുടെ നിരാശയാണ് കാണിക്കുന്നത്. എന്നാൽ ഒരു സ്ത്രീയും അവരെ നേതാവായി കാണാൻ തയ്യാറല്ല. ആർക്കും…
Read More112 അടി ഉയരമുള്ള ആദിയോഗി ശിവ പ്രതിമ അനാച്ഛാദനം ചെയ്തു
ബെംഗളൂരു: കോയമ്പത്തൂരിലെ പ്രതിമയുടെ പകർപ്പായ ആദിയോഗി ശിവന്റെ 112 അടി പ്രതിമ ഞായറാഴ്ച മകരസംക്രാന്തി ദിനത്തിൽ നന്ദി ഹിൽസിന്റെ താഴ്‌വരയിൽ അനാച്ഛാദനം ചെയ്തു. ചിക്കബല്ലാപ്പൂർ ജില്ലയിലെ നന്ദി ഹിൽസിലെ ഇഷ ഫൗണ്ടേഷൻ പരിസരത്താണ് ആദിയോഗി പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ കല, സംസ്കാരം, ആത്മീയ പാരമ്പര്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ആശ്രമം സ്ഥാപിച്ചത്. ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മകൾ രാധേ ജഗ്ഗിയുടെ ഭരതനാട്യവും കേരളത്തിന്റെ അഗ്നിനൃത്തം തെയ്യവും ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ,…
Read More