പ്രധാന മന്ത്രി ഹിറ്റ്‌ലറും മുസോളിനിയുമാണ്; സിദ്ധരാമയ്യ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനവ ഹിറ്റ്ലറും മുസോളിനിയും ആണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സിദ്ധരാമയ്യക്ക് മറുപടിയുമായി ബി.ജെ.പി കര്‍ണാടക നേതൃത്വവും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ചാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്. ഹിറ്റ്‌ലര്‍, ബെനിറ്റോ മുസ്സോളിനി, ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണവും മോദിയുടെ ഭരണവും തമ്മില്‍ സാമ്യമുണ്ട്. കുറച്ചുദിവസങ്ങള്‍ കൂടിയേ മോദിയുടെ ഭരണം നിലനില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാണ്. വരട്ടെ, ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം…

Read More

മൈസൂരു പിടിക്കാൻ കച്ചകെട്ടിയൊരുങ്ങി ബിജെപി യും കോൺഗ്രസും

ബെംഗളൂരു: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കി സംസ്ഥാനത്തെ പ്രധാന പാർട്ടികൾ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രത്യേകിച്ച് പഴയ മൈസൂരു മേഖലയിലും ജെ ഡി എസും ബി ജെ പിയും വലിയ പ്രധാന്യമാണ് നൽകുന്നത്. തമിഴ് വോട്ടർമാർ ആധിപത്യം പുലർത്തുന്ന ഈ മേഖലയിൽ ജെ ഡി എസിനാണ് പരമ്പരാഗതമായി മുൻതൂക്കം. അതുപൊളിക്കാനായി കഴിഞ്ഞ കുറേ വർഷങ്ങളായി ബി ജെ പിയും കോൺഗ്രസും വലിയ പ്രചരണ പരിപാടികളാണ് നടത്തിയത്. ഇത്തവണ ആ ശ്രമങ്ങൾ ശക്തമാണ്.

Read More

മയക്കു മരുന്ന് കേസ്, 9 ഡോക്ടർമാർ കൂടെ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ഡോ. സുര്‍ജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആര്‍. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാര്‍ (27), ഡോ. ഇഷ് മിസ്സ (27), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), ഡല്‍ഹി സ്വദേശികളായ ഡോ. സിദ്ധാര്‍ഥ് പവസ്കര്‍ (29), ഡോ. ശരണ്യ (23) എന്നിവരാണ് അറസ്റ്റിലായത്.…

Read More

പ്രവീൺ നെട്ടാറു കൊലപാതകം, എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പിച്ചു. ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തില്‍ 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടത്. ആദ്യം ബെല്ലാരെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു

Read More

ഭാര്യയെയും ഭർത്താവിനെയും കാണാനില്ല, പരാതിയുമായി ഇരുവരുടെയും പങ്കാളികൾ

ബെംഗളൂരു: ഒരേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വിവാഹിതരായ യുവാവിനെയും യുവതിയെയും കാണാനില്ലെന്ന പരാതിയുമായി ഇരുവരുടെയും പങ്കാളികള്‍ പോലീസിൽ പരാതി നൽകി. ബെംഗളൂരു മാരുതി നഗറിലെ കെട്ടിടത്തില്‍ താമസിക്കുന്ന നവീദ് (37), സാജിയ (22) എന്നിവരെയാണ് കാണാതായത്. 2022 ഡിസംബര്‍ 9 ന് രാവിലെ മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ലെന്ന് ഇവരുടെ കുടുംബങ്ങള്‍ ആരോപിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നവീദിന്‍റെ ഭാര്യയും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ സാജിയയുടെ ഭര്‍ത്താവും ജ്ഞാനഭാരതി പോലീസില്‍…

Read More

കോൺഗ്രസ്‌ 114 സീറ്റ് വരെ നേടും, ബിജെപി 75 ൽ ഒതുങ്ങും, സർവ്വേ റിപ്പോർട്ട്‌

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ പ്രതീക്ഷകൾ വാനോളം ഉയർത്തി സർവ്വേ ഫലം. ഇത്തവണ സംസ്ഥാനത്ത് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടി നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ ആവശ്യമാണ്. കർണാടകയിലെ ഐപിഎസ്‌എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്‌എസ്‌എസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. നവംബർ 20 മുതൽ ജനുവരി 15 വരെ നടത്തിയ സർവ്വേയിൽ ബി ജെ പിക്ക് 75 വരെ സീറ്റാണ് പ്രവചിക്കുന്നത്.…

Read More

ബിജെപി എംപിയെ ട്രോളി കോൺഗ്രസ്‌ രംഗത്ത് 

ബംഗളൂരു: ഇൻഡിഗോ വിമാനത്തിന്റെ താൽക്കാലിക വാതിൽ യുവമോർച്ച നേതാവും ബി.ജെ.പി കർണാടക എം.പി തേജസ്വി സൂര്യ തുറന്നത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ വാതിൽ തുറന്നത്. സംഭവത്തിൽ തേജസ്വി സൂര്യയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ട്വിറ്റർ പോസ്റ്റിലൂടെയാണ് കോൺഗ്രസ്‌  ബി .ജെ.പി എം.പിക്കെതിരെ ട്രോൾ പങ്കുവെച്ചത്. വിമാനത്തിന്റെ പ്രവർത്തന വാതിലുകൾ അടയാളപ്പെടുത്തിയ ചിത്രമാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘ശ്രദ്ധിക്കേണ്ട അടയാളങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഈ പേജിൽ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വിദ്യാഭ്യാസം പല വാതിലുകളും തുറക്കുമെന്നും’ ട്വീറ്റിൽ പറയുന്നു. അതേസമയം, പറന്നുയരുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ…

Read More

ലൈംഗികത്തൊഴിലാളികൾക്കെതിരായ പരാമർശം ; കോൺഗ്രസ്‌ നേതാവ് മാപ്പ് പറഞ്ഞു

ബെംഗളൂരു: ലൈംഗികത്തൊഴിലാളികൾക്കെതിരെ നടത്തിയ പരാമർശത്തിന് മുതിർന്ന കർണാടക നേതാവ് ബികെ ഹരിപ്രസാദ് മാപ്പ് പറഞ്ഞു. ഹൊസാപേട്ടയിൽ നടത്തിയ പ്രസംഗത്തിനിടെ വിവാദ പരാമർശം. തന്റെ പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഹൊസപേട്ടയിലെ തന്റെ പ്രസംഗത്തിലെ ലൈംഗികത്തൊഴിലാളികളെക്കുറിച്ചുള്ള പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയും അനാവശ്യ വിവാദം സൃഷ്ടിച്ചതാണെന്നും ദുരുദ്ദേശ്യപരമല്ലാത്ത എന്റെ വാക്കുകൾ ലൈംഗികത്തൊഴിലാളി സമൂഹത്തെ വിഷമിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മാറിയതിന് ആനന്ദ് സിംഗിനെയും മറ്റ് നേതാക്കളെയും ആക്ഷേപിച്ച ഹരിപ്രസാദ് അവരെ വേശ്യകളോടാണ് ഉപമിച്ചത്. ഇതാണ് വിവാദമായത്. ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളോടും ലൈംഗികത്തൊഴിലാളി സമൂഹത്തോടും…

Read More

കർണാടകയിൽ നിന്നും ശബരിമലയിലേക്കുള്ള ബസ് പിടികൂടി

വയനാട് : കര്‍ണാടകയില്‍ നിന്നും വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ബസ് പിടിയില്‍. മുത്തങ്ങ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ വെച്ചാണ് തട്ടിപ്പ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച ബസിന്റെ ഡ്രൈവറെ പിന്നീട് പിടികൂടി. മൈസൂരുവിലെ ആര്‍കെ പുരത്ത് നിന്നും ശബരിമല തീര്‍ത്ഥാടകരുമായി എത്തിയതായിരുന്നു ബസ്. കേരളത്തിലേക്ക് കടക്കുന്നതിനായി ചെക്‌പോസ്റ്റില്‍ നിന്നും പെര്‍മിറ്റ് എടുക്കാനായി എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍പ്ലേറ്റിന്റെ ഭാഗത്ത് സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അത് ചുരണ്ടി നോക്കിയപ്പോഴാണ് നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ബസിന് ഇന്‍ഷുറന്‍സ്,…

Read More

ഡോക്ടർ എന്ന വ്യാജേന എത്തി രോഗികളുടെ സ്വർണം കവർന്നു

ബെംഗളൂരു: ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി വാര്‍ഡിലെത്തിയ യുവതി രോഗികളുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു. ബെംഗളൂരു വിവേക്നഗറിന് സമീപത്തെ സ്വകാര്യാശുപത്രിയിലാണ് സംഭവം. 72-കാരിയായ രോഗിയുടെ മുറിയിലെത്തിയ യുവതി ചില പരിശോധനകള്‍ നടത്തണമെന്നും രോഗിയുടെ മകനോട് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മകന്‍ മുറിക്ക് പുറത്തിറങ്ങിയതോടെ യുവതി രോഗിയുടെ കഴുത്തിലുണ്ടായിരുന്ന ആറുപവന്റെ മാലയും സ്വര്‍ണമോതിരവും അഴിച്ചെടുത്തു. പരിശോധനാ സൗകര്യത്തിനുവേണ്ടിയാണ് ആഭരണങ്ങള്‍ ഊരുന്നതെന്നായിരുന്നു രോഗിയോട് പറഞ്ഞിരുന്നത്. അല്പസമയത്തിനുശേഷം ആഭരണങ്ങളുമായി പുറത്തിറങ്ങിയ യുവതി 45 മിനിറ്റിനുശേഷമേ ഉള്ളിലേക്കുപോകാന്‍ പാടുള്ളൂവെന്ന് രോഗിയുടെ മകനോട് ആവശ്യപ്പെട്ടശേഷം സ്ഥലം വിടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ നഴ്സ് രോഗിയുടെ മകന്‍…

Read More