ബെംഗളൂരു: ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയറ്റര്‍ ഉടമകള്‍ വിട്ടുനില്‍ക്കണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അഭയ് പാട്ടീല്‍. കാവി നിറമുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളെ അപമാനിച്ചിരിക്കുകയാണ് സിനിമയിലെ നടി. കാവി മോശം നിറമാണെന്ന് പറയുന്ന പാട്ടും ഉണ്ട്. തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കാതെ ഉത്തരവാദിത്തം കാട്ടണം. സാമ്പത്തിക ലാഭത്തിന് വേണ്ടി ഹിന്ദുമതത്തോടുള്ള ബഹുമാനം ഇല്ലാതാക്കരുത്. സിനിമയില്‍ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ സ്ത്രീകള്‍ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ ഇക്കാര്യം മനസില്‍ സൂക്ഷിക്കണം -അഭയ് പാട്ടീല്‍ പറഞ്ഞു. കര്‍ണാടകയില്‍…
Read MoreTag: karnataka
ജെപി നദ്ദക്കും ബൊമ്മയ്ക്കുമെതിരെ പരാതി നൽകി കോൺഗ്രസ്
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന് ആരോപിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, എം എല്‍ എ രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും ആണ് പരാതി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് 6000 രൂപ നല്‍കുമെന്ന് ബി ജെ പി എം…
Read Moreആരോഗ്യമുള്ള ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ല ; കർണാടക ഹൈക്കോടതി
ബെംഗളൂരു: ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാംശം ആവശ്യപ്പെടുന്നത് ഭർത്താവിന്റെ അലസതയെ പ്രോത്സാഹിപ്പിക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വിധിച്ചു. ജീവനാംശം അനുവദിക്കാനുള്ള ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് ലിംഗനീതി വ്യക്തമാക്കുന്നുണ്ടെങ്കിലും വൈകല്യമോ അവസ്ഥയോ ഇല്ലാത്ത ഭർത്താവിന് അത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ഈകാലത്ത് തന്റെ ജോലിനഷ്ടമായെന്നും രണ്ടുവർഷമായി ജോലിയില്ലാത്തയാളാണെന്നും…
Read Moreനീതി നിർവഹണം, കർണാടകയുടെ സ്ഥാനം ഏറെ പിന്നിലെന്ന് റിപ്പോർട്ട്
ബെംഗളൂരു: നീതിനിര്‍വഹണത്തില്‍ കര്‍ണാടകയുടെ സ്ഥാനം ഏറെ പിന്നില്‍. ശനിയാഴ്ച ബംഗളൂരുവില്‍ പ്രകാശനം ചെയ്ത ‘ഇന്ത്യ ജസ്റ്റിസ്’ റിപ്പോക റാര്‍ട്ടിലാണ് ഈ വിവരം പുറത്ത് വിട്ടത്. രാജ്യത്തെ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നീതിന്യായനിര്‍വഹണം നടത്തുന്നത് സംബന്ധിച്ച റാങ്കിങ് ആണ് ഇത്. 2019ല്‍ നീതിനിര്‍വഹണ രംഗത്ത് കര്‍ണാടകക്ക് ആറാം സ്ഥാനമായിരുന്നു. എന്നാല്‍ 2020ല്‍ അത് 14ാം സ്ഥാനമായി മാറി. ‘വിധി-സെന്‍റര്‍ ഫോര്‍ ലീഗല്‍ പോളിസി ആന്‍ഡ് ദക്ഷ്’ നടത്തിയ ചടങ്ങിലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. നിരവധി വിദഗ്ധന്മാരും നയരൂപവത്കരണമേഖലയിലെ പ്രശസ്തരുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതോടനുബന്ധിച്ച് സെമിനാറും നടത്തി.
Read Moreബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ മത്സരം, എഫ് സി കുട്ലു ജേതാക്കൾ
ബെംഗളൂരു: മലയാളി സ്‌പോർട്‌സ് ക്ലബന്റെ നേതൃത്വത്തിൽ ജനുവരി 22 ഞായറാഴ്ച സർജപൂർ റോഡിലെ വെലോസിറ്റി ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ എഫ്‌എസ്‌ഐ കുട്‌ലു ജേതാക്കളായി. 24 ഓളം ടീമുകളിൽ 240 മലയാളികൾ പങ്കെടുത്ത ഫുട്ബോൾ മത്സരം ഞായറാഴ്ച രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 9 മണിയോടുകൂടി അവസാനിക്കുകയായിരുന്നു. ഫൈനലിൽ ഡോറടോ എഫ് സി യെ 2-0 എന്ന സ്‌കോറിൽ തോൽപ്പിച്ചാണ് എഫ് സി കുട്‌ലു വിജയികളായത്. വിജയികൾക്ക് ഇമ്പേരിയൽ ഹോട്ടൽ സ്‌പോൺസർ ചെയ്ത ട്രോഫിയും 16000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്‌സ് ആപ്പ്…
Read Moreഅഴിമതിയിൽ മുഖ്യമന്ത്രിയടക്കം പങ്കാളികൾ, സർക്കാരിനെ വിമർശിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഓരോ പദ്ധതിക്കും 40 ശതമാനം കമീഷൻ ചോദിച്ച് വാങ്ങുന്നവരാണ് മന്ത്രിമാർ. ഗതികെട്ട ജനങ്ങൾ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയില്ലേ എന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബി.ജെ.പി സർക്കാറിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജബൊമൈ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ സംസാരിക്കുന്നത്. ബി.ജെ.പിക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോലാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവിടത്തെ…
Read Moreഡീസലിന് കർണാടകത്തിൽ കേരളത്തേക്കാൾ 7 രൂപ കുറവ്
തിരുവനന്തപുരം: കർണാടകയിൽ ഡീസലിന് കേരളത്തേക്കാൾ 7 രൂപ കുറവാണ്. കർണാടകയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കർണാടകയിലെ പമ്പുകളിൽ നിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന് നിർദേശിച്ച് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഈ തീരുമാനത്തിലൂടെ കെഎസ്ആർടിസിക്ക് പ്രതിമാസ ലാഭം 3.15 ലക്ഷം രൂപയാണ്. മാനന്തവാടി വഴി കർണാടകയിലേക്കു പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 2 ബസുകളുമാണ് ഇപ്പോൾ കർണാടകയിലേക്കു കയറുന്നത്. ദിവസവും 1500 ലീറ്റർ ഡീസലാണ് ഈ സർവീസുകൾ കർണാടകയിൽ നിന്ന് അടിക്കുന്നത്. ഇന്നലെ 95.66 രൂപയാണ് കേരളത്തിൽ വില.…
Read Moreപാകിസ്ഥാനി കാമുകിയെ കടത്തി കൊണ്ട് വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പാകിസ്ഥാൻ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബെംഗളൂരുവിൽ പിടിയിലായത്. പാകിസ്ഥാൻ സ്വദേശിനിയായ ഇഖ്‌റ ജീവാനി എന്ന 19 കാരിയെയാണ് ഇയാൾ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് പഠനത്തോട്…
Read Moreകോലാറിൽ വിജയം ഉറപ്പെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കോലാറിൽ തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയാലും താൻ വിജയിക്കുമെന്ന് മുതിർന്ന നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാഗൽകോട്ടിലെ ബദാമിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ, ഇത്തവണ കേലാറിൽനിന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക വരുന്നതിന് മുമ്പാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കഴിഞ്ഞ തവണ മത്സരിച്ച സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരിയിൽ ജെ.ഡി-എസ് നേതാവ് ജി.ടി. ദേവഗൗഡയോട് പരാജയപ്പെട്ടിരുന്നു. ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ തോൽപ്പിക്കാൻ ബി.ജെ.പി ജെ.ഡി-എസിനെ സഹായിച്ചതുപോലെ കോലാറിലും സിദ്ധരാമയ്യയെ തോൽപ്പിക്കാൻ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ആരംഭിച്ചിട്ടുണ്ട്.…
Read Moreഓരോ വോട്ടിനും 6000 രൂപ, വോട്ടിനു പണം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്
ബെംഗളൂരു: നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടിനും പകരം പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി. നേതാവ്. മുൻമന്ത്രി രമേശ് ജാർക്കിഹോളിയാണ് ഒരു വോട്ടിന് 6000 രൂപ പാർട്ടി നൽകുമെന്ന് വാഗ്ദാനം ചെയ്തത്. ബെളഗാവിയിലെ സുലേബാവി ഗ്രാമത്തിൽ നടത്തിയ റാലിയിലായിരുന്നു വാഗ്ദാനം. ബെളഗാവി റൂറലിലെത്തി എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കറിനെ വിമർശിക്കവെയാണ് ജാർക്കിഹോളി വിവാദപരാമർശം നടത്തിയത്. ‘മണ്ഡലത്തിലെ വോട്ടർമാർക്ക് ലക്ഷ്മി ഹെബ്ബാൾക്കർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവർ ആയിരം രൂപ വിലയുള്ള കുക്കർ, മിക്‌സി നൽകിയിട്ടുണ്ട്. ഇനിയും ഉപഹാരങ്ങൾ അവർ നൽകുമായിരിക്കും. അവയെല്ലാം…
Read More