ചെന്നൈ: നീലഗിരിയില്‍ മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റില്‍ വാച്ചര്‍ ആയി ജോലി നോക്കിയിരുന്ന നൗഷാദ് ആണ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അമ്പിളിമല സ്വദേശികളായ നൗഷാദും ജമാലും ശനിയാഴ്ച വൈകിട്ട് ഓ വാലിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലൂടെ നടക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന പ്രദേശമാണ് ഓവേലി. കഴിഞ്ഞയാഴ്ച ശിവനന്ദി എന്ന തൊഴിലാളി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Read MoreTag: karnataka
യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് കൊല്ലപ്പെട്ടത് കർണാടക സ്വദേശി
ബെംഗളൂരു: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കര്‍ണാടക ബെളഗാവി ഗണേഷ്‌പൂരിലെ സംഭാജി നഗര്‍ സ്വദേശി വിങ് കമാന്‍ഡര്‍ ഹനുമന്ത റാവു സാരഥി. എയര്‍ഫോഴ്‌സ് ട്രെയിനിങ് സെന്‍റര്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് അപകടത്തെക്കുറിച്ച് അറിയിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതാണ് ഹനുമന്ത റാവു സാരഥിയുടെ കുടുംബം. ഹനുമന്ത റാവുവിന്‍റെ പിതാവ് രേവണസിദ്ധപ്പ ഇന്ത്യന്‍ കരസേനയില്‍ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ച് വിരമിച്ചയാളാണ്. ഹനുമന്ത റാവുവിന്‍റെ സഹോദരന്‍ പ്രവീണ്‍ ഇന്ത്യന്‍ വ്യോമസേനയില്‍ തന്നെ ഗ്രൂപ്പ് ക്യാപ്‌റ്റനാണ്. വീരമൃത്യു വരിച്ച ഹനുമന്ത…
Read Moreബെംഗളൂരുവിലേക്ക് 21 സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു
ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സിയുടെ 21 പ്രത്യേക ബസുകള്‍ സര്‍വീസുകൾ ആരംഭിച്ചു. ജനുവരി 29 ഇന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വിസുകള്‍. എറണാകുളം-ബംഗളൂരു: 29ന് രാത്രി 7.45, 8.01, 8.26, 8.36, 8.48, 9.10. തൃശൂര്‍-ബംഗളൂരു: 29ന് രാത്രി 8.33, 8.43, 9.13, 9.38, 9.40. പാലക്കാട്-ബംഗളൂരു: 29ന് രാത്രി 9.28, 9.33, 9.42, 9.52. കണ്ണൂര്‍-ബംഗളൂരു: 29ന് രാത്രി 9.28, 9.40, 9.53. കോഴിക്കോട്-ബംഗളൂരു: 29ന് രാത്രി 9.22, 9.56. കോട്ടയം-ബംഗളൂരു: 29ന് വൈകീട്ട് 5.59ന്. എന്നിങ്ങനെയാണ്…
Read Moreഅമിത് ഷായുടെ റോഡ് ഷോ ഇന്ന്
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ ഇന്ന് ധാർവാഡിലെ കുണ്ട് ഗോലിൽ നടക്കും. ഇന്ന് രാവിലെ 10.30ന് ഹുബ്ബള്ളി കെഎൽഐ ബിവിബി കോളേജിലെ 75-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത ശേഷം ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനായി എത്തും. ഉച്ചക്ക് 2.30 ന് പോലീസ് സ്റ്റേഷൻ റോഡ് മുതൽ ബ്രഹ്മദേവര ക്ഷേത്രം വരെയാണ് റോഡ് ഷോ. ഇന്നലെ രാത്രി 10 മണിയോടെയാണ് അമിത് ഷാ ഹുബ്ബള്ളിയിൽ എത്തിയത്. വൈകുന്നേരം 6 മണിക്ക് ബെളഗാവിയിലേക്ക് പോകുന്ന അമിത് ഷാ ബിജെപി നേതാക്കളുമായി ചർച്ച നടത്തും.…
Read Moreതെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ അമിത് ഷായുടെ സന്ദർശനം
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ. റോഡ് ഷോ നടത്തുന്നതിനും മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നതിനുമാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഹുബ്ബള്ളി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് വെങ്കിടേഷ് ജോഷിയും ചേർന്ന് സ്വീകരിച്ചു. . ഹുബ്ബളളി നഗരത്തിലെ കെ.എൽ.ഐ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ബിവി ഭൂമരഡ്ഡി കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തതിനാലാണ് അമിത് ഷായുടെ കർണാടക സന്ദർശനം ആരംഭിക്കുന്നത്. കർണാടക മറ്റ് മറ്റ് എട്ട് സംസ്ഥാനങ്ങളിൽ നിയമസഭാ…
Read Moreഫാം ഹൗസിൽ നിന്നും വംശനാശഭീഷണി നേരിടുന്ന 139 വന്യജീവികളെ പിടികൂടി
ബെംഗളൂരു: ഫാം ഹൗസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 139 അപൂർവയിനം വന്യജീവികളെ കണ്ടെത്തി. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും കർണാടക വനം വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ കണ്ടെത്തിയത്. ജനുവരി 22ന് ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് ബാങ്കോങ്കിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് വിവിധ ഇനം വന്യജീവികളെ പിടികൂടിയിരുന്നു. കർണാടക വനം വകുപ്പ് നടത്തിയ തുടരന്വേഷണത്തിലാണ് ബെംഗളൂരുവിലെ ഫാം ഹൗസിൽ നിന്ന് 48 വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 139 വന്യജീവികളെ കണ്ടെത്തിയത്. അതിൽ 34 ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. ഇന്ത്യ പുറത്ത്175 രാജ്യങ്ങൾ ഒപ്പുവച്ച കൺവൻഷൻ…
Read Moreസ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു
ചെന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്നം (93) അന്തരിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളില്‍ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം ജി ആര്‍, ജയലളിത, എന്‍ ടി ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ചു. 1966-ല്‍ പുറത്തിറങ്ങിയ വല്ലവന്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് സംഘട്ടന പരിശീലകനായി തുടക്കം കുറിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചതിന് 2013-ല്‍ ഗിന്നസ് ബുക്കില്‍…
Read Moreഎയറോ ഇന്ത്യ ഷോ, 10 കിലോ മീറ്റർ ചുറ്റളവിൽ നോൺവെജ് പാടില്ല ; ബിബിഎംപി
ബെംഗളൂരു: എയ്‌റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ ഈ പ്രദേശത്ത് ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചിടാൻ ബിബിഎംപി വെള്ളിയാഴ്ച ഉത്തരവിട്ടു. ഫെബ്രുവരി 13 മുതൽ 17 വരെ എയ്‌റോ ഇന്ത്യ ഷോ നടക്കുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ മാംസം/മീൻ കടകളും അടച്ചുപൂട്ടുമെന്നും മാംസാഹാരം വിൽക്കുന്നതും വിളമ്പുന്നതും നിരോധിച്ചത് പൊതുജനങ്ങളെയും…
Read Moreസർവേകൾ അനുകൂലമായിട്ടും ആശ്വസിക്കാനാകാതെ കോൺഗ്രസ്
ബെംഗളൂരു: വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷ ഉയർന്നു. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ എല്ലാം തന്നെ ഇത്തവണ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അധികാരം ഉറപ്പിക്കാൻ ആയിട്ടില്ലെന്ന് കോൺഗ്രസ് കരുതുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായത് കൊണ്ട് മാത്രം ഇത്തവണ ഭരണം പിടിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി കോൺഗ്രസിന് അറിയാം. 2019 ന് സമാനമായ രാഷ്ട്രീയ സാഹചര്യം ഇത്തവണയും ഉണ്ടായേക്കാമെന്നാണ് കോൺഗ്രസ് പേടി . ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബദ്ധശത്രുവായ ജെ ഡി എസുമായി കൈകോർക്കുകയും അധികാരം…
Read Moreവാനിനുള്ളിൽ തീ കൊളുത്തി ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ടാക്‌സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്. ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More